പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍


അടൂര്‍: കുളിമുറിയില്‍ കയറിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍.
 പത്തനംതിട്ട വെട്ടിപ്പുറം കൈരളിപുരം ഓലിക്കല്‍ വീട്ടില്‍ ഒ.പി. മനോജിനെയാണ് (29)  അടൂര്‍ എസ്.ഐ കെ.എസ്. ഗോപകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു കുട്ടിയുടെ പിതാവ് കൂടിയാണ് ഇയാള്‍.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഏഴംകുളം സ്വദേശിയായ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ നേരം തൊട്ടുപിന്നാലെയത്തെിയ മനോജ് പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസ്. മനോജിന്‍െറ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ഫോണിന്‍െറ റിങ്ടോണ്‍ കേട്ട പെണ്‍കുട്ടിയുടെ മുത്തശ്ശി കുളിമുറിയുടെ സമീപത്ത് എത്തിയതോടെ  ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി മൈലപ്ര ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഓട്ടോഡ്രൈവറാണ് ഇയാള്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് ഏഴംകുളത്തത്തെിയത്. പെണ്‍കുട്ടി എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.