മദ്യപിച്ചെത്തി 15കാരന് ക്രൂരമര്‍ദനം; പിതാവ്​ അറസ്​റ്റിൽ

തൊ​ടു​പു​ഴ: പ​തി​ന​ഞ്ചു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ല്‍. തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ തൊ​ഴു​ത്തും​പ​ള്ളി​യി​ല്‍ ന​ജീ​ബി​നെ​യാ​ണ്​ ക​രി​മ​ണ്ണൂ​ര്‍ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​സേ​ര​യും കാ​പ്പി വ​ടി​യും കൊ​ണ്ട് ശ​രീ​ര​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​ര്‍ദ​ന​മേ​റ്റ കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ള്‍ ക​സേ​ര​യും വ​ടി​യും​കൊ​ണ്ട് കു​ട്ടി​യു​ടെ കൈ​യ്ക്കും പു​റ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​യി​ വ​ന്ന​പ്പോ​ൾ ​വൈ​കി​യെ​ന്ന കാ​ര​ണ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​നം. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ല്‍വാ​സി​ക​​ൾ എ​ത്തി​യ​തോ​ടെ ന​ജീ​ബ് മ​തി​ല്‍ ചാ​ടി റോ​ഡി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍ന്ന് മാ​താ​വും അ​യ​ല്‍വാ​സി​ക​ളും ചേ​ര്‍ന്ന് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​രി​മ​ണ്ണൂ​ര്‍ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി ഇ​വ​രി​ല്‍നി​ന്നും മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ര്‍ന്ന്​ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - 15-year-old brutally beaten by drunk father; father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.