സീറ്റ് കുറഞ്ഞെന്ന പരാതിയില്ല -സ്കറിയ തോമസ്

കോട്ടയം: സീറ്റ് വിഭജനത്തില്‍ എല്‍.ഡി.എഫ് മര്യാദകാട്ടിയില്ളെന്ന സുരേന്ദ്രന്‍ പിള്ളയുടെ നിലപാട് തള്ളി കേരള കോണ്‍ഗ്രസ് (സ്കറിയ വിഭാഗം) ചെയര്‍മാന്‍ സ്കറിയ തോമസ്. സീറ്റുകള്‍ കുറഞ്ഞുപോയെന്ന പരാതിയില്ളെന്നുപറഞ്ഞ അദ്ദേഹം കടുത്തുരുത്തിയില്‍ വിജയസാധ്യതയില്ളെന്നുപറയാന്‍ സുരേന്ദ്രന്‍പിള്ള പ്രവാചകനാണോയെന്നും ചോദിച്ചു. പിള്ളക്ക് സീറ്റ് നിഷേധിക്കാന്‍ കാരണം ജയസാധ്യത കുറഞ്ഞതായിരിക്കും. സീറ്റ് ലഭിക്കാതിരുന്നവര്‍ പല പരാതികളും പറയും. നേരത്തേ ഉണ്ടായിരുന്നു മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം കുറഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണെന്ന് അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് നിഷേധിച്ചതിന്‍െറ കാരണം മുന്നണി നേതൃത്വം വിശദീകരിക്കണമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ വി. സുരേന്ദ്രന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കുനല്‍കിയ ഏക സീറ്റായ കടുത്തുരുത്തിയില്‍ വിജയസാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ തങ്ങള്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ളെന്ന് വിശദീകരിച്ച് ഇരുവരും നിലപാട് മയപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.