പോബ്സ് ഗ്രൂപ്പിനുവേണ്ടി സര്‍ക്കാര്‍ നിയമോപദേശം മറികടന്നു

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന് പോബ്സ് ഗ്രൂപ്പില്‍നിന്ന് കരം ഈടാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത് നിയമോപദേശം അവഗണിച്ച്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ സീനിയര്‍ ഗവ. പ്ളീഡര്‍ സുശീലഭട്ട് ഈ കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് ഹൈകോടതിയിലുള്ള കേസില്‍ തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റവന്യൂ സെക്രട്ടറി ഡോ. വിശ്വാസ്മത്തേ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്ക് മാര്‍ച്ച് 15ന് എഴുതിയ കത്ത് ഇക്കാര്യം വ്യക്തമാക്കുന്നു.

സുശീലഭട്ടിന്‍െറ മുന്നറിയിപ്പ് അവഗണിച്ചാണ് അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടാന്‍ തീരുമാനമെടുത്തത.് പോബ്സ് ഗ്രൂപ്പില്‍നിന്ന് കരം ഈടാക്കാനുള്ള ഉത്തരവ് വിവാദമായപ്പോള്‍ ഈമാസം 14നാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. സുശീലഭട്ട് സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് വിശ്വാസ്മത്തേയുടെ കത്ത് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പി. മേരിക്കുട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് സുശീലഭട്ട് ഹൈകോടതിയില്‍ കരുണ കേസില്‍ സത്യവാങ്മൂലം നല്‍കിയത്.

റവന്യൂവകുപ്പ് ‘കരുണ’യുടെ കാര്യത്തില്‍ അഭിഭാഷകരില്‍നിന്ന് നിര്‍ദേശം തേടാതെയാണ് കരം അടയ്ക്കാനുള്ള ഉത്തരവിറക്കിയതെന്നും ഇതോടെ വ്യക്തമായി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കരുണയുടെ ഭൂമി വനംവകുപ്പിന്‍െറയോ സര്‍ക്കാറിന്‍െറയോ ഭൂമിയല്ളെന്നും വിശ്വാസ്മത്തേ സൂചിപ്പിട്ടുണ്ട്. അതിനാല്‍ ഇത് സ്വകാര്യഭൂമിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.