തിരുവനന്തപുരം: കര്‍ഷക കടാശ്വാസം സര്‍ക്കാറിന്‍െറ കടലാസിലൊതുങ്ങി. സംസ്ഥാന കര്‍ഷക കടാശ്വാസ കമീഷന് മുന്നില്‍ 81134 അപേക്ഷകളാണ് തീര്‍പ്പുകല്‍പ്പിക്കാനിരിക്കുന്നത്. ജനുവരി വരെയുള്ള സര്‍ക്കാര്‍ കണക്കനുസരിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 59 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് വയനാട്ടിലാണ്-27 പേര്‍. പാലക്കാട്ട് 12പേരും. കഴിഞ്ഞ ദിവസവും രണ്ട് ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. വിലത്തകര്‍ച്ചയിലും കടക്കെണിയിലും കൃഷിനാശത്തിലുംപെട്ട് ജീവിക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. കാര്‍ഷിക മേഖലക്ക് കൂടുതല്‍ പണം നീക്കിവെക്കുക, ഉല്‍പന്നങ്ങള്‍ക്ക് അധ്വാനം ഉള്‍പ്പെടെ ഉല്‍പന്ന ചെലവ് കണക്കാക്കി അതിന്‍െറ പകുതികൂടി ചേര്‍ത്ത് വില നിശ്ചയിച്ച് സംഭരിക്കുക തുടങ്ങിയ ഡോ. എം.എസ്. സ്വാമിനാഥന്‍ ശിപാര്‍ശകളൊന്നും പ്രാവര്‍ത്തികമായില്ല. കാര്‍ഷികമേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നയം ആവിഷ്കരിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായി പദ്ധതി ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും പരാജയപ്പെടുകയായിരുന്നു.
കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ പോര മറിച്ച് കൃഷി ചെയ്യാന്‍ സമയത്ത് വായ്പയും ലഭ്യമാക്കുക, കാര്‍ഷികവൃത്തിക്ക് പലിശരഹിത വായ്പ നല്‍കുന്നതിന് നടപടി സ്വീകരിക്കുക, ജലസേചന സൗകര്യം വിപുലപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളിലും പരിഹാരമുണ്ടായില്ല.
ഇടുക്കിയില്‍നിന്ന് കര്‍ഷക കടാശ്വാസ കമീഷന് 37851 പേരാണ് അപേക്ഷ നല്‍കിയത്. സര്‍ക്കാറിന് ലഭിച്ച അപേക്ഷകളില്‍ അര്‍ഹത നിശ്ചയിക്കുന്നതിന് കമീഷന്‍ ആവശ്യമായ പരിശോധന നടത്തണം. അപേഷ നല്‍കിയവരില്‍നിന്നും ബാങ്കുകളില്‍നിന്നും ആവശ്യമായ രേഖകളും പരിശോധന നടത്തണം.
വിവിധ കേന്ദ്രങ്ങളില്‍വെച്ച് അപേക്ഷകള്‍ പരിശോധന നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. കാര്‍ഷിക തകര്‍ച്ചയും മറ്റു കാരണങ്ങളാലും അവശത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങി. അതേസമയം, ഈ സര്‍ക്കാറിന്‍െറ കാലയളവില്‍ 89.39 കോടി ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും വിതരണം ചെയ്തെന്നാണ് മന്ത്രി കെ.പി. മോഹനന്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.