തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. ജീവശാസ്ത്രമായിരുന്നു അവസാന ദിവസത്തെ പരീക്ഷ. അതേസമയം, പഴയ സ്കീമിലെ വിദ്യാര്‍ഥികളുടെ ഐ.ടി തിയറി പരീക്ഷ മാര്‍ച്ച് 28ന് നടക്കും. സംസ്ഥാനത്താകെ ആറ് പേരാണ് ഈ പരീക്ഷ എഴുതാനുള്ളത്. 476877 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ചോദ്യങ്ങള്‍ വലയ്ക്കാത്തതിനാല്‍ ഇത്തവണത്തെ പരീക്ഷ പൊതുവെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരുന്നു.
ഏപ്രില്‍ 25നകം പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യമെന്ന് പരീക്ഷാ സെക്രട്ടറി കെ.ഐ. ലാല്‍ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ 16വരെ സംസ്ഥാനത്തെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ക്യാമ്പുകളില്‍നിന്നുതന്നെ മാര്‍ക്കുകള്‍ പരീക്ഷാഭവന്‍െറ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മൂല്യനിര്‍ണയത്തിന് മുന്നോടിയായി ഉത്തരസൂചികകള്‍ തയാറാക്കാന്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും.
28, 29 തീയതികളില്‍ മലയാളം ഒന്ന്, രണ്ട്, ഇംഗ്ളീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നിവയുടെ സ്കീം ഫൈനലൈസേഷന്‍ നടക്കും. 29, 30 തീയതികളിലായി സംസ്കൃതം, അറബി, ഉറുദു, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയുടെ സ്കീം ഫൈനലൈസേഷനും വിവിധ കേന്ദ്രങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ട്. തമിഴ്, കന്നട വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷന്‍ മൂല്യനിര്‍ണയത്തിന്‍െറ ആദ്യദിനത്തില്‍ നടക്കും.
സ്കീം ഫൈനലൈസേഷന് മുന്നോടിയായി മുഴുവന്‍ വിഷയങ്ങളുടെയും രണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള യോഗം മാര്‍ച്ച് 26ന് എറണാകുളത്ത് ചേരും. ഇതില്‍ പങ്കെടുക്കുന്ന വിഷയ വിദഗ്ധരായിരിക്കും സ്കീം ഫൈനലൈസേഷന് നേതൃത്വം നല്‍കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 29നാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.