തൃശൂരിൽ യുവാവി​െൻറ കൊലപാതകം; യൂത്ത്​ ​േകാൺഗ്രസ്​ നേതാവ് കീഴടങ്ങി

തൃശൂർ: അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി റഷീദ് കീഴടങ്ങി. പാലക്കാട് അതിവേഗ കോടതിയിൽ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാർച്ച് മൂന്നിനാണ് ഷൊർണൂര്‍ സ്വദേശി സതീശനെ അയ്യന്തോൾ പഞ്ചിക്കല്ലിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് പുതുക്കാട് മുൻ ബ്ലോക് പ്രസിഡൻറായ റഷീദ് കൊലപാതക ശേഷം ഒളിവിലായിരുന്നു.

റഷീദിനെ രക്ഷപ്പെടാന്‍ സാഹായിച്ച കെ.പി.സി.സി മുന്‍ സെക്രട്ടറി എം.ആര്‍ രാമദാസനെ തിങ്കളാഴ്ച രാത്രി െപാലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ആദ്യം പിടിയിലായ കൃഷ്ണ പ്രസാദ് റഷീദിന് വേണ്ടി കുറ്റം ഏല്‍ക്കുകയായിരുന്നവെന്ന് പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.