ശബരിമല: ശരണാരവങ്ങളുടെ അകമ്പടിയില്‍ പത്തുദിവസം നീളുന്ന ശബരിമല ഉത്സവത്തിന് കൊടിയേറി. രാവിലെ 10.20നും 11നും മധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റം നിര്‍വഹിച്ചു. മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി സഹകാര്‍മികനായി.
കൊടിയേറ്റിന് മുന്നോടിയായി ശ്രീകോവിലില്‍ ഭഗവാന് മുന്നില്‍ കൊടിക്കൂറ പൂജിച്ച് അനുഗ്രഹം വാങ്ങി. വൈകുന്നേരം ദീപാരാധനക്കുശേഷം മുളപൂജയും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ പി.കെ. കുമാരന്‍, അജയ് തറയില്‍ എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു. കൊടിയേറ്റിനുശേഷം അയ്യപ്പന്‍മാര്‍ക്ക് സദ്യ വിളമ്പി. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്നദാന മണ്ഡപത്തില്‍ വിളക്ക് തെളിയിച്ചു.
22 വരെ ക്ഷേത്രത്തില്‍ ഉത്സവബലി ഉണ്ടാകും. ഉച്ചക്ക് ഒന്നു മുതല്‍ 2.30 വരെയാണ് ഉത്സവബലി ദര്‍ശനം. അഞ്ചാംദിനം മുതല്‍ ഭഗവാന്‍െറ വിളക്കിന് എഴുന്നള്ളിപ്പ് ഉണ്ടാകും. വൈകുന്നേരം 7.30നാണിത്. 22 വരെ അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലി നടക്കും. 22ന് രാത്രി പള്ളിവേട്ടക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. ഉത്സവത്തിന് സമാപനം കുറിച്ച് 23ന് 11.30 ന് പമ്പയില്‍ ആറാട്ട്. ആറാട്ടിനായി രാവിലെ ഒമ്പതിന് പമ്പയിലേക്ക് പുറപ്പെടും.
ആറാട്ടിനുശേഷം ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തര്‍ക്ക് പറ വഴിപാട് സമര്‍പ്പിക്കാം. മൂന്നിന് തിരിച്ചെഴുന്നള്ളിപ്പ്. 22ന് പള്ളിവേട്ടയും 23ന് ആറാട്ടും നടക്കും.
23ന് രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.