ജിദ്ദയിൽ വാഹനാപകടം: തിരുർ സ്വദേശി മരിച്ചു

ജിദ്ദ: അൽ ഖുംറയിലുണ്ടായ വാഹനാപകടത്തിൽ തിരുർ കൂട്ടായി വാക്കാട് സ്വദേശി പുരക്കൽ ബഷീർ (45) മരിച്ചു. വെളളിയാഴ്ച രാത്രി 9 മണിക്ക് അൽ ഖൂംറ മാർക്കറ്റിൽ നിന്ന് മൽസ്യവുമായി റൂമിലേക്ക് വരുമ്പോൾ റോഡ് മുറിച്ചുക്കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിദ്ദയിൽ മത്സ്യനബന്ധന ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് പരേതനായ സൈതാലിക്കുട്ടി. മാതാവ് ഫാത്തിമോൾ. ഭാര്യ ഷഹർബാൻ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.