കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെതന്നെ അന്യാധീനപ്പെട്ട ക്ഷേത്രഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുന്ന ട്രൈബ്യൂണലിന്‍െറ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പേയെടുത്ത തീരുമാനമായതിനാല്‍ ഇത് ബാധകമാകില്ളെന്നും ഇതിന്‍െറ പേരില്‍ ട്രൈബ്യൂണല്‍ തുടങ്ങുന്നത് വൈകിപ്പിക്കരുതെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
ട്രൈബ്യൂണല്‍ തുടങ്ങാന്‍ തത്ത്വത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനാവില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ മൂന്നാര്‍ ട്രൈബ്യൂണലിന്‍െറ മാതൃകയില്‍ ട്രൈബ്യൂണലിനു രൂപംനല്‍കണമെന്ന് നേരത്തേ ഹൈകോടതി ഉത്തരവിട്ടിരുന്നു.
ചോറ്റാനിക്കര ക്ഷേത്രഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വടയമ്പാടി സ്വദേശി സാജു തുരുത്തിക്കുന്നേല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവുണ്ടായത്.
ചോറ്റാനിക്കരയില്‍ ഭൂമി കൈയേറിയത് സര്‍വേ നടത്തി കണ്ടത്തെിയെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിയുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡിവിഷന്‍ ബെഞ്ച് അടിയന്തിരമായി ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. കേസ് വെള്ളിയാഴ്ച പരിഗണനക്കത്തെിയപ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.