വ്യാജലേഖനം: എ.എന്‍. ഷംസീര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ തന്‍െറ പേരില്‍ പ്രചരിക്കുന്ന വ്യാജ ലേഖനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. ‘മാതൃഭൂമി’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണമെന്ന നിലയിലാണ് ലേഖനം പ്രചരിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം നല്‍കാനാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നത്. ‘മാതൃഭൂമി’ വാര്‍ത്തയുമായി ബന്ധപ്പെട്ട് അത്തരമൊരു പ്രതികരണം സംസ്ഥാന പ്രസിഡന്‍േറാ സംസ്ഥാന കമ്മിറ്റിയോ നല്‍കിയിട്ടില്ല. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ബോധപൂര്‍വം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഐ.ജി എസ്. ശ്രീജിത്തിന് നല്‍കിയ പരാതിയില്‍ ഷംസീര്‍ പറയുന്നു. പരാതി പരിശോധിക്കാന്‍ ഹൈടെക് സെല്ലിന് കൈമാറിയതായി ഐ.ജിയുടെ ഓഫിസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.