തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൽ നിന്ന് അംഗങ്ങൾ പുറത്തു പോകുന്നത് തന്‍റെ അനുഗ്രഹത്തോടെയല്ലെന്ന് മുതിർന്ന നേതാവ് പി.ജെ ജോസഫ്. ഇത്തരത്തിലുള്ള പ്രസ്താവന അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഇത് ഉപകരിക്കൂ. യു.ഡി.എഫിൽ തന്നെ ഉറച്ചു നിൽക്കും. കേരള കോൺഗ്രസ് പ്രവർത്തകർ യു.ഡി.എഫിന്‍റെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ജോസഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.