തിരുവനന്തപുരം: രാജ്യസഭ സീറ്റ് അടക്കമുള്ള വിഷയങ്ങളിൽ നടന്ന സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ നടന്ന ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സീറ്റ് വിഭജന കാര്യത്തിൽ ധാരണയായില്ലെന്നും ചർച്ച തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
എൽ.ഡി.എഫിന് ജയിക്കാവുന്ന ഏക സീറ്റിനായി രണ്ട് പാർട്ടികളും കഴിഞ്ഞ മുന്നണി യോഗത്തിൽ അവകാശവാദമുന്നയിച്ചിരുന്നു. കെ.എൻ. ബാലഗോപാലും ടി.എൻ. സീമയും സ്ഥാനമൊഴിയുന്ന രണ്ട് സീറ്റിൽ എം.എൽ.എമാരുടെ എണ്ണം വെച്ച് ഒരാളെ വിജയിപ്പിക്കാനേ എൽ.ഡി.എഫിന് കഴിയൂ. അതിനാലാണ് ഈ സീറ്റ് സി.പി.എം ആവശ്യപ്പെടുന്നത്. സീറ്റ് ലഭിച്ചാൽ കൊല്ലം ജില്ലയിലെ നേതാവ് പി. സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.
കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ബിനോയ് വിശ്വത്തിന് വേണ്ടിയാണ് പ്രധാനമായും സി.പി.ഐ രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവും പാർട്ടി മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.