10 വര്‍ഷംകൊണ്ട് ജനസംഖ്യാ വര്‍ധന 16 ലക്ഷം

തിരുവനന്തപുരം: 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധന 16 ലക്ഷം, വാഹന വര്‍ധന 44 ലക്ഷം. 2001ല്‍നിന്ന് 2011ലത്തെിയപ്പോഴാണ് ഈ അവസ്ഥ. ഗതാഗത നിയന്ത്രണത്തിന് പൊലീസ് നടപടിയെടുക്കുന്നില്ളെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് പൊലീസ് മേധാവിയുടെ ഈ വിശദീകരണം. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലീസില്ളെന്നും ഇതില്‍ പറയുന്നു.

ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. 1990ല്‍ കേരളത്തില്‍ ആറുലക്ഷത്തോളം വാഹനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 2015ല്‍ ഇത് ഒരു കോടിയിലധികമായി. ഇതില്‍ 65 ശതമാനം ഇരുചക്രവാഹനങ്ങളാണ്.  രാജ്യത്ത് ശരാശരി ഒരു ചതുരശ്ര കിലോമീറ്ററില്‍ 48 വാഹനങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ശരാശരി 248 വാഹനങ്ങളാണുള്ളത്.

2006 മുതല്‍ കേരളത്തിലെ വാഹനാപകടങ്ങള്‍ കാര്യമായി നിയന്ത്രിക്കാനായി. പുതിയ റോഡുസുരക്ഷാ ബില്‍ നിയമമാകുമ്പോള്‍ അമിതവേഗം, മത്സര ഓട്ടം, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നിവ തടയാനാകുമെന്നും വിശദീകരണത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.