ഇന്‍സ്ട്രമെന്‍റേഷന്‍ ലിമിറ്റഡിൻെറ പാലക്കാട് യൂണിറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രമെന്‍റേഷന്‍ ലിമിറ്റഡ് കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടുമ്പോള്‍ അതിന്‍റെ ഭാഗമായ പാലക്കാട് യൂണിറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. ഏറ്റെടുക്കല്‍ പ്രക്രിയ ഉഭയ സമ്മതപ്രകാരം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ക്കായി ഒരു ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്ര ഘനവ്യവസായ-പൊതുസംരംഭവകുപ്പു മന്ത്രി അനന്ത് ഗംഗാറാം ഗീതേയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പാലക്കാട്ടെ സ്ഥാപനം കേരളത്തിന് കൈമാറുന്നതിന്‍റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ഔദ്യോഗിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി ചര്‍ച്ച ചെയ്ത് ഇരുവര്‍ക്കും സ്വീകാര്യമായ സ്ഥാപന കൈമാറ്റം സാധ്യമാക്കാനാണ് കേന്ദ്രസമിതിയെ നിയോഗിക്കണമെന്ന് കേന്ദ്രമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രമെന്‍റേഷന്‍ ലിമിറ്റഡ് പാലക്കാട് യൂണിറ്റ് 1974ല്‍ കഞ്ചിക്കോട് ആരംഭിച്ചതു മുതല്‍തന്നെ ലാഭത്തിലായിരുന്നു. എന്നാല്‍ രാജസ്ഥാനിലെ കോട്ടയിലുള്ള മാതൃസ്ഥാപനം നഷ്ടത്തിലായതിനാല്‍ സ്ഥാപനം മൊത്തത്തില്‍ അടച്ചുപൂട്ടാനായിരുന്നു കേന്ദ്രനീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.