ജിഷ വധം: അമീറിനെ നുണ പരിശോധനക്ക് വിധേമാക്കിയേക്കും

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും. നിരന്തരം മൊഴി മാറ്റുന്നതാണ് ഇതിന് പൊലീസിനെ പ്രേരിപ്പിക്കുന്നത്. അമീറുല്‍ ഇസ്ലാമിന് മറവി രോഗമുണ്ടെന്നും മാനസിക രോഗത്തിന് അടിമയാണെന്നുമുള്ള വാര്‍ത്തകള്‍ അന്വേഷണ സംഘം തള്ളി. വിവിധയിനം ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചതിനാലാകാം ഇത്തരം പ്രതികരണങ്ങള്‍ പ്രതിയില്‍നിന്ന് ഉണ്ടായതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

ഇതിനിടെ ജിഷയെ താനും സുഹൃത്തായ അനാറും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് അമീറുല്‍ മൊഴി നല്‍കിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലിന്‍െറ ഒരു ഘട്ടത്തിലും ഇക്കാര്യം സമ്മതിക്കാതിരുന്ന പ്രതി ഞായറാഴ്ച പുലര്‍ച്ചെയാണത്രേ ഇത് സംബന്ധിച്ച് വിവരം നല്‍കിയത്. ജിഷയെ കൊലപ്പെടുത്താന്‍ താന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായും അനാറുമായി ഇക്കാര്യം സംസാരിച്ചതായും മൊഴി നല്‍കിയതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

സംഭവ ദിവസം അനാറുമായി ഒന്നിച്ച് മദ്യപിച്ച ശേഷമാണ് ജിഷയുടെ വീട്ടിലത്തെിയതെന്നും അനാര്‍ ഉപയോഗിച്ചിരുന്ന കത്തിയും കൈയില്‍ കരുതിയിരുന്നുവത്രേ. ഇതുകൊണ്ട് ജിഷയുടെ കഴുത്തില്‍ കുത്തിയതായും ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴു മുറിവുകള്‍ താന്‍ കുത്തിയപ്പോള്‍ ഉണ്ടായതാണെന്നും മറ്റു മുറിവുകള്‍ അനാറിന്‍െറ പക്കല്‍ നിന്നും ഉണ്ടായതാണെന്നുമാണത്രേ ഇയാളുടെ മൊഴി. അമീറും അനാറും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൊലക്കുശേഷം താമസ സ്ഥലത്തുവന്ന് വസ്ത്രങ്ങള്‍ മാറിയ ശേഷമാണ് അമീര്‍ ആലുവയിലേക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് അസമിലേക്ക് ട്രെയിനുള്ളത്. അനാറാണ് മുറിയില്‍നിന്നും അമീറിന്‍െറ വസ്ത്രങ്ങളും മറ്റും മാറ്റിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘത്തിലെ സി.ഐ ഗോപകുമാറിന്‍െറ നേത്യത്വത്തിലുള്ള സംഘം വീട്ടില്‍നിന്ന് അനാറിനെ പിടികൂടി ചോദ്യം ചെയ്തിരുന്നു.

പിന്നീട് ഇവരെ വെട്ടിച്ച് അനാര്‍ മുങ്ങുകയായിരുന്നു. ഇത് ഗുരുതര വീഴ്ചയായാണ് ഉന്നത ഉദ്യോഗസ്ഥര്‍ എടുത്തിരിക്കുന്നത്. പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ട്. എന്നാല്‍, പ്രതിയെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തെക്കുറിച്ച്  അറിയില്ളെന്ന് അമീറിന്‍െറ അഭിഭാഷകന്‍ അഡ്വ. പി. രാജന്‍ പറഞ്ഞു. അമീറുമായി ഇതുവരെ സംസാരിക്കാന്‍ സമയം അനുവദിച്ചിട്ടില്ളെന്നും രാജന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.