കര്‍ണാടക പൊലീസ് ഇന്ന് അശ്വതിയുടെ മൊഴിയെടുക്കും

കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയുടെ (18) മൊഴി ശനിയാഴ്ച കര്‍ണാടക പൊലീസ് സംഘം രേഖപ്പെടുത്തും. ഇതിനായി കലബുറഗി റോസ പൊലീസ് സംഘം കോഴിക്കോടത്തെി. 12 അംഗ സംഘത്തിലെ ഒമ്പതുപേരാണ് വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് കോഴിക്കോടത്തെിയത്.

കേസന്വേഷണത്തിന്‍െറ ചുമതലയുള്ള റോഡ എ ഡിവിഷന്‍ ഡിവൈ.എസ്.പി ജാന്‍വിയുടെ നേതൃത്വത്തിലുള്ള ബാക്കി സംഘം ശനിയാഴ്ച രാവിലെയത്തെും. ഇവര്‍ ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗമാണ് എത്തുന്നത്. ഡിവൈ.എസ്.പിയും രണ്ട് സി.ഐമാരുമാണ് ശനിയാഴ്ചയത്തെുക. വെള്ളിയാഴ്ച എത്തിയ സംഘത്തില്‍ രണ്ട് എസ്.ഐമാര്‍, ഒരു വനിത എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് എ.എസ്.ഐമാര്‍, ഒരു വനിതയുള്‍പ്പെടെ നാല് പൊലീസുകാര്‍ എന്നിങ്ങനെയാണുള്ളത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഘം അശ്വതിയുടെ മൊഴി രേഖപ്പെടുത്തുക. പെണ്‍കുട്ടി മെഡിക്കല്‍ കോളജ് പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ കൊല്ലം, ഇടുക്കി സ്വദേശികളായ രണ്ടുപേരാണ് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് മൊഴിയില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.