മന്ത്രിമാരുടെ സുരക്ഷ വെട്ടിക്കുറച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ അകമ്പടി സുരക്ഷാ ക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചു. മന്ത്രിമാര്‍ തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്കോര്‍ട്ടും പൈലറ്റും ഉണ്ടാകില്ല. ഈ സമയം ഗണ്‍മാന്‍ മാത്രമാകും വാഹനത്തില്‍ ഉണ്ടാകുക. അതേസമയം, മന്ത്രിമാര്‍ മറ്റ് സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഒരു അകമ്പടി വാഹനം ഉണ്ടാകും.

മുഖ്യമന്ത്രിയുടെ കമാന്‍ഡോ സുരക്ഷയും വെട്ടിച്ചുരുക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സുരക്ഷാ അവലോകനസമിതി യോഗം തീരുമാനിച്ചു.
മന്ത്രിമാരുടെ ആവശ്യപ്രകാരമാണ് സുരക്ഷയില്‍ കുറവുവരുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ളസ് കാറ്റഗറി സുരക്ഷ സെഡ് സുരക്ഷയാക്കി കുറച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാനം നല്‍കിയിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. ഇനിമുതല്‍ കേന്ദ്രസേന നല്‍കുന്ന വൈ കാറ്റഗറി സംരക്ഷണം മാത്രമാകും വെള്ളാപ്പള്ളിക്ക് ലഭിക്കുക.

സ്മാര്‍ട്ട്സിറ്റി
മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി

 കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതി മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യതഉറപ്പുവരുത്തുമെന്ന് കമ്പനി പ്രതിനിധികള്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു. ഐ.ടി, ഐ.ടി ഇതരരംഗങ്ങളില്‍ കൂടുതല്‍ വിദേശകമ്പനികള്‍ നിക്ഷേപം നടത്തും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഓരോമൂന്നുമാസവും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. ആഗസ്റ്റില്‍ ആദ്യയോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് കൈമാറും. ഒരോവര്‍ഷവും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും നടത്തും. പ്രവര്‍ത്തനറിപ്പോര്‍ട്ട് വാങ്ങുകയും ചെയ്യും. സ്മാര്‍ട്ട്സിറ്റി സംഘവുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ രണ്ടാംഘട്ടവികസനത്തിന് സഹായം അഭ്യര്‍ഥിച്ചത്തെിയ സംഘം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാവിപദ്ധതികളും തൊഴില്‍സാധ്യതകളും അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സ്മാര്‍ട്ട്സിറ്റി വികസനത്തിന് സര്‍ക്കാറിന്‍െറ എല്ലാവിധ സഹകരണവുമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.