കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്‍െറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ വി.ആര്‍. സോജിയാണ് ഹരജി നല്‍കിയത്.
ദുബൈയിലെ കമ്പനിയുടെ പേരിലുള്ള, ഭര്‍ത്താവിന്‍െറ നോണ്‍ റെസിഡന്‍റ് ഓര്‍ഡിനറി സേവിങ്സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോറം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ളെന്ന് ഹരജിയില്‍ പറയുന്നു. പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ഥിക്കുന്ന ചിത്രം വീണയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് തന്‍െറ സഹപാഠി പോസ്റ്റ് ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം.
എന്നാല്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായ അസോസിയേഷന്‍െറ മാനേജിങ് കമ്മിറ്റി അംഗമാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.