കോഴിക്കോട്: എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന കടന്നുകൂടിയ കഞ്ചാവുകേസ് പ്രതി അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശി അഷ്റഫ് എന്ന പാവാട അഷ്റഫാണ് അറസ്റ്റിലായത്.എക്സൈസ് കമീഷണറായതിനുശേഷമുള്ള ജില്ലയിലെ ആദ്യ സന്ദര്‍ശനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ച രാവിലെ കലക്ടറേറ്റില്‍ നടന്ന യോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച സമയത്താണ് അഷ്റഫ് യോഗം നടക്കുന്ന ഹാളില്‍ പ്രവേശിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടയില്‍ ഇയാളും പല പ്രാവശ്യം ചോദ്യങ്ങള്‍ ഉന്നയിച്ചു.
കഞ്ചാവ് കടത്തിന് നിലവില്‍ കൊടുക്കുന്ന ശിക്ഷയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. കഞ്ചാവുകേസില്‍ പിടിക്കപ്പെട്ടാല്‍ കര്‍ക്കശമായ ശിക്ഷ നല്‍കാന്‍ കോടതിയില്‍ ആവശ്യപ്പെടുമോ, നിയമം ഉടന്‍ പരിഷ്കരിക്കാന്‍ സാധ്യതയുണ്ടോ എന്നിങ്ങനെ ചോദ്യങ്ങള്‍ തുടര്‍ന്നു. എക്സൈസ് കമീഷണര്‍ക്ക് നിയമം പറഞ്ഞുകൊടുത്തും ഇദ്ദേഹം അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് കമീഷണറെ ബുദ്ധിമുട്ടിച്ചു. ലേഖകനാണെന്ന് കരുതി കമീഷണര്‍ ഇയാളോട് മറുപടിയും പറയുന്നുണ്ടായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇയാള്‍ ഏതു സ്ഥാപനത്തിലാണെന്ന് മനസ്സിലായില്ല. വാര്‍ത്താസമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇയാളോട് ഏത് മീഡിയയില്‍ നിന്നാണെന്ന് ചോദിച്ചു.താന്‍ ജനങ്ങളുടെ മീഡിയയില്‍ നിന്നാണെന്നായിരുന്നു മറുപടി. നിരവധി കഞ്ചാവ് കേസില്‍ പ്രതിയാണെന്നും തന്നെ വിരട്ടേണ്ടെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു.
ലഹരി വില്‍പന നടത്തിയ പേരില്‍ തന്‍െറ പേരില്‍ കേസുണ്ടെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് ബൈക്കെടുത്ത് പോകാന്‍ നിന്ന ഇയാളെ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു. എന്നാല്‍, നിസാര ഭാവത്തിലായിരുന്നു മറുപടി. തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ചാനല്‍ പ്രവര്‍ത്തകനാണെന്നുപറഞ്ഞാണ് ഇയാള്‍ അകത്ത് കടന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവരം അറിഞ്ഞ ഋഷിരാജ് സിങ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസത്തെി ഇയാളെ അറസ്റ്റുചെയ്തു. പൊതുസ്ഥലത്ത് ശല്യം ചെയ്തതിനാണ് കേസെടുത്തത്. കഞ്ചാവ് കേസിന്‍െറ പേരില്‍ രണ്ടു തവണ ശിക്ഷിക്കപ്പെട്ടയാളാണ് അഷ്റഫെന്ന് നടക്കാവ് എസ്.ഐ ജി. ഗോപകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.