വിലക്ക് ലംഘിച്ച് സ്കൂളില്‍ പോയതിന് രണ്ടാനച്ഛന്‍ നാലാം ക്ളാസുകാരന്‍െറ കൈകള്‍ തല്ലിയൊടിച്ചു

വലിയതുറ: വിലക്ക് ലംഘിച്ച് സ്കൂളില്‍ പോയതിന് നാലാം ക്ളാസുകാരന്‍െറ കൈകള്‍ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചതായി പരാതി. വലിയതുറയിലാണ് തൊടുപുഴയിലെ ഷെഫീഖ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. ഇരുകൈകള്‍ക്കും പൊട്ടലേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വലിയതുറ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥിയായ ബിബിനാണ് ഇരുകൈമുട്ടുകള്‍ക്കും മുകളിലായി പൊട്ടലേറ്റത്. സംഭവത്തില്‍ കുട്ടിയുടെ മാതാവിന്‍െറ മൊഴി വാങ്ങി വലിയതുറ പൊലീസ് രണ്ടാനച്ഛനായ കണ്ണന്‍ എന്ന അരുണിനെതിരെ കേസെടുത്തു.
കുട്ടി സ്കൂളില്‍ സഹപാഠികളുമായി വഴക്കിട്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇനി പഠിക്കാന്‍ പോകേണ്ടെന്ന് രണ്ടാനച്ഛന്‍ വിലക്കിയത്. എന്നാല്‍ കുട്ടി സഹോദരിക്കൊപ്പം സ്കൂളില്‍ പോയി. ഇത് അറിഞ്ഞ് ക്ഷുഭിതനായി വീട്ടില്‍ എത്തിയ അരുണ്‍ ചൂരല്‍കൊണ്ട് ക്രൂരമായി തല്ലുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ പൊലീസിലും ചെല്‍ഡ്ലൈനിലും വിവരം അറിയിച്ചു. സ്ഥലത്തത്തെിയ പൊലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അരുണിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുകൈക്കും ചെറിയ പൊട്ടലുണ്ട്. കണ്ണില്‍ ക്ഷതവും മുഖത്ത് ചതവും പറ്റിയിട്ടുണ്ട്. പീഡിയാട്രിക്, ഓര്‍ത്തോപീഡിക്, ഒഫ്താല്‍മോളജി, ഡെന്‍റല്‍ വിഭാഗങ്ങള്‍ സംയോജിച്ചാണ് കുട്ടിയുടെ ചികിത്സ നിശ്ചയിക്കുന്നത്.
ബുധനാഴ്ച രാത്രി 10നാണ്  കുട്ടിയെ എസ്.എ.ടി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചത്. ശിശുരോഗചികിത്സാ വിഭാഗത്തിലെ വിദഗ്ധ പരിശോധനക്കുശേഷം കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.