കൊച്ചി: ജിഷ കൊലക്കേസില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ജിഷയുടെ പിതാവ് പാപ്പുവിനെ രംഗത്തിറക്കി ബി.ജെ.പി. കേസില്‍ അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം അറസ്റ്റിലായെങ്കിലും കേസില്‍ പങ്കുള്ള ഉന്നതരെ രക്ഷിക്കാന്‍ ഭരണകക്ഷിയായ സി.പി.എമ്മും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ഒത്തുകളിക്കുന്നെന്ന വാദം ബലപ്പെടുത്തുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച കൊച്ചിയില്‍ പാപ്പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ പി.എം. വേലായുധനെ ബി.ജെ.പി ചുമതലപ്പെടുത്തിയിരുന്നു. കൊലനടന്ന് 50 ദിവസത്തിനുശേഷം പ്രതിയായ അസം സ്വദേശിയെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത് നാടകമാണെന്നാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. പാപ്പുവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇതുതന്നെയാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായതെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.