തിരുവനന്തപുരം: വൈക്കം താലൂക്കിലെ ചെമ്പില്‍ ‘സമൃദ്ധി വില്ളേജ് പ്രോജക്ടി’ന് ഭൂമിയിളവ് നല്‍കി ഉത്തരവിറങ്ങിയശേഷവും നിയമലംഘനം ചൂണ്ടിക്കാട്ടി കോട്ടയം കലക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കി. ഫെബ്രുവരി മൂന്നിലെ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചശേഷം മാര്‍ച്ച് 11നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കലക്ടര്‍ കത്തയച്ചത്.മൂന്ന് കാര്യങ്ങള്‍ പരിശോധിക്കാതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. ടൗണ്‍ഷിപ്പിന്‍െറ കൈവശമുള്ള മുഴുവന്‍ സ്ഥലങ്ങളും നിലമായി കിടക്കുന്നതും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമ പ്രകാരമുള്ള ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതുമാണ്.
പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ല, പൊതു താല്‍പര്യം എന്ന് ചൂണ്ടിക്കാണിക്കുമ്പോഴും എത്ര പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല, ഇക്കാര്യങ്ങളില്‍ വ്യക്തതയുള്ള പ്രോജക്ട് റിപ്പോര്‍ട്ട് കമ്പനി സമര്‍പ്പിട്ടില്ളെന്നും കലക്ടര്‍ കത്തില്‍ രേഖപ്പെടുത്തി. നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് 2015 നവംബറില്‍ വൈക്കം തഹസില്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തണ്ണീര്‍ത്തടമാണെന്ന ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവ് പിന്‍വലിക്കാന്‍ തയാറായില്ല.
ചെമ്പില്‍ ‘സമൃദ്ധി വില്ളേജ് പ്രോജക്ടി’ന് ഭൂമി വാങ്ങിയതും ഭൂപരിധിനിയമം ലംഘിച്ചാണെന്ന് 2013 ഫെബ്രുവരിയില്‍ ചെമ്പ് വില്ളേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പോക്കുവരവിന് 107 ആധാരങ്ങളാണ് കമ്പനി ഹാജരാക്കിയത്. ഭൂപരിഷ്കരണനിയമം അനുസരിച്ച് 15 ഏക്കറില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാറന് മിച്ചഭൂമിയായി ഏറ്റെടുക്കാവുന്നതാണെന്ന് വില്ളേജ് ഓഫിസര്‍ രേഖപ്പെടുത്തി. മിച്ചഭൂമിക്ക് പട്ടയം നല്‍കിയ 39 പേരുടെ വ്സ്തുക്കള്‍ ഉള്‍പ്പെട്ടതാണ് ഭൂമി.
എന്നാല്‍, പഴയകാല പോക്കുവരവ് ഫയലുകള്‍ വില്ളേജ് ഓഫിസില്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പട്ടയഭൂമി 1994ലാണ് ആദ്യം തീറാധാരപ്രകാരം കൈമാറ്റം ചെയ്തത്. 1996ലും 2006ലും വീണ്ടും കൈമാറ്റം നടത്തി. ഒടുവില്‍ 2013ല്‍ പോക്കുവരവ് ചെയ്താണ് കമ്പനിയുടെ ഉടമസ്ഥതയിലത്തെിയത്. മൂന്നാം കൈമാറ്റമായതിനാല്‍ മിച്ചഭൂമി കൈമാറ്റം സമയപരിധിക്കുള്ളിലാണെന്ന് അറിയാതെയാണ് പോക്കുവരവ് നടത്തിയതെന്നും അതിനാല്‍ മാപ്പാക്കി പോക്കുവരവ് റദ്ദുചെയ്യാന്‍ ഉത്തരവിടണമെന്നും 2013ല്‍ വില്ളേജ് ഓഫിസര്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍, തുടര്‍ന്ന് കമ്പനിക്കുവേണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മിച്ചഭൂമി പട്ടയം അനുവദിച്ച 39 പേരില്‍ ഒന്നൊഴികെ (39 സെന്‍റ്) മറ്റെല്ലാ കൈമാറ്റങ്ങളും സാധൂകരിച്ചു. കമ്പനിയുടെ കൈവശ വസ്തുവിനിടയിലൂടെയുള്ള സര്‍ക്കാര്‍ പുറമ്പോക്ക് സംരക്ഷിക്കണമെന്ന ചെമ്പ് വില്ളേജ് ഓഫിസറുടെ നിര്‍ദേശവും അട്ടിമറിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.