മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയ്നിങ് സെന്‍റര്‍ നാശത്തിന്‍െറ വക്കില്‍

മൂന്നാര്‍: അധികാരികളുടെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മും മൂലം മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയ്നിങ് സെന്‍റര്‍ നാശത്തിന്‍െറ വക്കില്‍. മാറിവരുന്ന സര്‍ക്കാറുകള്‍ സെന്‍ററിന്‍െറ പുരോഗമനത്തിനുള്ള വാഗ്ദാനങ്ങളിലൂടെ പ്രതീക്ഷ നല്‍കുമെങ്കിലും വികസനങ്ങള്‍ ട്രാക്കിലത്തൊതെ കിതക്കുകയാണ്. മൂന്നാറില്‍ സെന്‍റര്‍ വന്നിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും അടിസ്ഥാന സൗകര്യംപോലും ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ സെന്‍ററിലത്തെിയ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ് മൂന്നാറില്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയ്നിങ് സെന്‍റര്‍ ഒളിമ്പിക് സെന്‍ററാക്കി ഉയര്‍ത്തുമെന്ന് പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പരിപാടികളുള്‍പ്പെടെ സെന്‍ററിന്‍െറ വികസനം നടപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല.

കെട്ടിടം അറ്റകുറ്റപ്പണിപ്പോലും നടത്താനാകാതെ തകര്‍ച്ചയുടെ വക്കിലാണ്. കഴിഞ്ഞ മഴക്കാലത്ത് നശിച്ച മേല്‍ക്കൂരപോലും നന്നാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. നാലു ഘട്ടങ്ങളായാണ് സെന്‍ററിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നത്. സ്റ്റേഡിയത്തിന്‍െറ ഘടന മാറ്റാനും സിന്തറ്റിക് ട്രാക്, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയവ പണിയാനും തീരുമാനിച്ചിരുന്നു.

 ഇതിന് പണം കണ്ടത്തൊന്‍ സ്പോര്‍ട്സ് ടൂറിസം നടപ്പാക്കാനും പദ്ധതികളുണ്ടായിരുന്നെങ്കിലും അതും എങ്ങും എത്തിയില്ല. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, സ്പോര്‍ട്സ് മ്യൂസിയം, കണ്‍വെന്‍ഷന്‍ ഹാള്‍, കടമുറികള്‍ എന്നിവയുള്‍പ്പെടെ വിശാലമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു.  സ്കൂള്‍ കുട്ടികള്‍ക്കുള്ള പരിശീലനമാണ് ഇവിടെ നിലവില്‍ നടക്കുന്നതെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ ഇതും മുടങ്ങുകയാണ്. നാശത്തിന്‍െറ വക്കിലിരിക്കുന്ന സെന്‍ററിന് പുതിയ സര്‍ക്കാര്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.