മലാപറമ്പ് സ്കൂൾ: കോടതിയലക്ഷ്യ നടപടി ഹൈകോടതി തീർപ്പാക്കി

കൊച്ചി: മലാപറമ്പ് എ.യു.പി സ്കൂൾ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ നടപടികൾ ഹൈകോടതി തീർപ്പാക്കി. സ്കൂൾ പൂട്ടിയത് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തുടർന്ന് താക്കോൽ സ്കൂൾ ഉടമക്ക് കൈമാറുകയും ചെയ്തു. ഇതേതുടർന്നാണ് തുടർനടപടികൾ ഹൈകോടതി അവസാനിപ്പിച്ചത്.

മലാപറമ്പ് സ്കൂൾ ഏറ്റെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണക്കവെ സംസ്ഥാന സർക്കാറിന് വേണ്ടി എ.ജി ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സ്കൂൾ പൂട്ടാൻ സുപ്രീംകോടതിയാണ് ഉത്തരവിട്ടതെന്നും കോടതി വിധി നടപ്പാക്കിയ ശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കിയത്.

ഇതേതുടർന്ന് കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ തയാറാക്കിയ താൽകാലിക സ്കൂളിലേക്ക് വിദ്യാർഥികളെ മാറ്റുകയും ചെയ്തു. ശേഷമാണ് കോഴിക്കോട് എ.ഇ.ഒ സ്കൂളിലെത്തി ഒാഫീസ് മുറി പൂട്ടി സീൽ ചെയ്തത്. സ്കൂളിൽ സൂക്ഷിച്ചിരുന്ന രേഖകൾ വിദ്യാഭ്യാസ വകുപ്പിന്‍റെ ഒാഫീസിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.