ജിമ്മി ജോർജ്ജിനെ അഞ്​ജുവി​െൻറ ഭർത്താവാക്കി കെ.സുധാകരൻ

കൊച്ചി:കായിക മന്ത്രി ഇ.പി ജയരാജെൻറ മുഹമ്മദ് അലിയെ കുറിച്ചുള്ള പ്രസ്താവനക്ക് പിന്നാലെ മുൻകായിക മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സുധാകരനും അമളി പറ്റി. അഞ്ജു ബോബി ജോർജ്ജിനെ അപമാനിച്ച  ഇ.പി ജയരാജനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാർത്ത ചാനലുകളോട് സംസാരിക്കവെയാണ് സുധാകരനും അമളി പറ്റിയത്. കായിക രംഗവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഇ.പി ജയരാജൻ എന്ന് നേരത്തെ സുധാകരൻ പറഞ്ഞിരുന്നു. പതിവ് ശൈലിയില്‍ വാക്കുകള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കെ അഞ്ജു ബോബി ജോര്‍ജിനെ മാത്രമല്ല, ഭര്‍ത്താവ്ജിമ്മി ജോര്‍ജ്, ജിമ്മി ജോര്‍ജിന്റെ കുടുംബം എല്ലാം കായികരംഗത്ത് ജീവിതം സമർപിച്ചവരാണ്.

ആ ഒരുകുടുംബത്തെ എല്ലാ ആളുകളെയും അപമാനിക്കുന്ന രീതിയില്‍ കായികമന്ത്രി പ്രതികരിച്ചു എന്ന് പറയുമ്പോള്‍ വളരെഗൗരവമായി സംസ്ഥാനം ഈ വിഷയത്തെ കാണണം എന്നാണ് സുധാകരൻ പറഞ്ഞത്. തനിക്ക് പറ്റിയ അബദ്ധംതിരിച്ചറിയാതെ അദ്ദേഹം സംസാരം തുടരുകയായിരുന്നു. അന്തരിച്ച പ്രസിദ്ധ വോളിബോള്‍ താരം ജിമ്മി ജോർജ്ജിെൻറ ഇളയ സഹോദരനും മുന്‍ ദേശീയ ട്രിപ്പിംള്‍ ജംപ് ചാംപ്യനുമായിരുന്ന ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.