ക്രൈസ്തവര്‍ക്കും ദലിതര്‍ക്കുമിടയില്‍ ആത്മഹത്യ കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആത്മഹത്യ സംബന്ധിച്ച് രാജ്യത്തെ മത-സാമൂഹിക വിഭാഗങ്ങള്‍ തിരിച്ച് നടത്തിയ പഠനത്തിന്‍െറ വിശദാംശങ്ങള്‍ പുറത്ത്. പഠന റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ സമൂഹത്തിനിടയിലയാണ് ആത്മഹത്യാനിരക്ക് കൂടുതല്‍.

ജാതി വിഭാഗങ്ങള്‍ തിരിച്ചുള്ള പഠനത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കിടയിലാണ് കൂടുതല്‍ ആത്മഹത്യ എന്നും വ്യക്തമാകുന്നു. ആത്മഹത്യ ചെയ്ത ലക്ഷം പേരില്‍ ക്രൈസ്തവര്‍ 17.4, ഹിന്ദുക്കള്‍ 11.3, മുസ്ലിംകള്‍ 7, ക്രൈസ്തവര്‍ 4.1 എന്നിങ്ങനെയാണ് മതം തിരിച്ചുള്ള കണക്ക്. ദേശീയ ശരാശരി 10.6 ആണ്. പട്ടികവര്‍ഗക്കാരുടെ ആത്മഹത്യനിരക്ക് 10.4 ആണ്. പട്ടികജാതി 9.4, പിന്നാക്കവിഭാഗങ്ങള്‍ 9.2, മറ്റു പൊതുവിഭാഗം 13.6 എന്നിങ്ങനെയാണ് ജാതി തിരിച്ചുള്ള കണക്ക്. ജനസംഖ്യാ കണക്കുവെച്ച് നോക്കുമ്പോള്‍ ക്രൈസ്തവരുടെ ആത്മഹത്യ ഭീതിദമാംവിധം കൂടുതലാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 2.3 ശതമാനമാണ് ക്രൈസ്തവരുള്ളത്. എന്നാല്‍, ആത്മഹത്യചെയ്യുന്നവരില്‍ 3.7 ശതമാനവും ഈ സമൂഹത്തില്‍നിന്നാണെന്ന് കണക്കുകള്‍ പറയുന്നു. ജനസംഖ്യയുടെ 79.8 ശതമാനം വരുന്ന ഹൈന്ദവരുടെ ആത്മഹത്യാ ശതമാനം 8.3 ആണ്. ജനസംഖ്യയുടെ 14.2 ശതമാനമുള്ള മുസ്ലിംകളുടെ ആത്മഹത്യനിരക്ക് 9.2 ശതമാനമാണ്. നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോ 2014ല്‍ തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയാണ് ഈ കണക്കുകള്‍ സംഘടിപ്പിച്ച് പുറത്തുവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.