കായികലോകത്തിന് തീരാനഷ്ടം –മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ വേര്‍പാട് കായികലോകത്തിന് തീരാനഷ്ടമാണെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കായിക രംഗത്ത് സജീവമായി നില്‍ക്കുമ്പോഴും സാമൂഹികമായ അനീതിക്കെതിരായ മുഹമ്മദലിയുടെ പോരാട്ടം എടുത്തുപറയേണ്ടതാണ്. അമേരിക്കയില്‍ അക്കാലത്ത് കൊടികുത്തിവാണിരുന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ബോക്സിങ് ഇതിഹാസം മുന്‍നിരയിലുണ്ടായിരുന്നു. കറുത്തവര്‍ക്കുനേരെയുള്ള വര്‍ണവിവേചനത്തിന്‍െറ ദുഷിച്ച നാളുകളില്‍നിന്നാണ് അദ്ദേഹം പോരാട്ടത്തിനുള്ള ഊര്‍ജം നേടിയത്. വിയറ്റ്നാം യുദ്ധകാലത്ത് യുദ്ധത്തില്‍ പങ്കെടുത്തില്ളെന്ന് പറഞ്ഞ് ലോകകിരീടം തിരിച്ചുപിടിച്ചപ്പോഴും മുഹമ്മദലി തന്‍െറ നിലപാടുകളില്‍ ഉറച്ചുനിന്നു. 19ാം വയസ്സില്‍ ഒളിമ്പിക്സ് സ്വര്‍ണവും മൂന്നുതവണ ലോകചാമ്പ്യന്‍പട്ടവും നേടിയ അദ്ദേഹം 1981 അവസാനം കായികജീവിതത്തിന് തിരശ്ശീലയിട്ടു. 32 വര്‍ഷമായി രോഗബാധിതനാണെങ്കിലും പലപ്പോഴും ഊര്‍ജമായി നിലകൊണ്ടു. മുഹമ്മദലിയുടെ വേര്‍പാടില്‍ അഗാധ ദു$ഖം രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.