മെഡിക്കല്‍ പ്രവേശ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: കേരള മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ ഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് നല്‍കി ഫലം പ്രസിദ്ധീകരിക്കും.
റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം പരീക്ഷാഫലം www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാകും.

126186 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതില്‍ 116900 പേരാണ് മെഡിക്കല്‍ പ്രവേശ പരീക്ഷ എഴുതിയത്. ഏപ്രില്‍ 27, 28 തീയതികളിലായിരുന്നു പരീക്ഷ. മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിന് ദേശീയതലത്തില്‍ ഏകീകൃത പ്രവേശ പരീക്ഷയായ ‘നീറ്റ്’ ഈ വര്‍ഷംതന്നെ നടത്തണമെന്ന സുപ്രീംകോടതി വിധിയോടെ സംസ്ഥാന പരീക്ഷയുടെ സാധുത ചോദ്യംചെയ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.