????????? ?????? ????????? ???????????? ???????? ??????? ???????? ????? ?????? ???????? ?????? ???????

ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്: സൂത്രധാരന്‍ ഐ.ടി വിദഗ്ധനെന്ന് സൂചന

കോഴിക്കോട്: പശ്ചിമ ബംഗാളിലെ ഹുഗ്ളി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍നിന്ന് സൗദി അറേബ്യയിലെ പ്രവാസി മലയാളിയുടെ ലക്ഷങ്ങള്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി വിവരസാങ്കേതികവിദ്യയില്‍ വിദഗ്ധനെന്ന് സൂചന. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ലക്ഷങ്ങള്‍ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയ കവര്‍ച്ചക്കുപിന്നില്‍ തന്ത്രശാലിയായ ഐ.ടി വിദഗ്ധന്‍ ഹുഗ്ളി സ്വദേശി ആലമാണെന്നാണ് പൊലീസ് നിഗമനം.
ഗാഞ്ചസ് ജൂട്ട് മില്‍ കോളനിയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ കണ്ടത്തെി അവര്‍ക്ക് അങ്ങോട്ട് പണം നല്‍കി അക്കൗണ്ട് ശരിയാക്കിയാണ് ആലമിന്‍െറ നേതൃത്വത്തില്‍ 6.26 ലക്ഷം കവര്‍ന്നത്. എന്നാല്‍, ഇയാളുടെ അക്കൗണ്ടില്‍ ഇടപാടൊന്നും നടക്കാത്തതിനാല്‍ പൊലീസിന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. പിടിയിലായവരുടെ മൊഴിയില്‍നിന്നാണ് ആലമാണ് കവര്‍ച്ചയുടെ ആസൂത്രകന്‍ എന്ന് പൊലീസ് അനുമാനിക്കുന്നത്. പരാതിക്കാരനായ കാരപറമ്പ് സ്വദേശിയുടെ ഇ -മെയില്‍ ഐ.ഡി ഹാക് ചെയ്ത് രണ്ട് ബെനിഫിഷറി അക്കൗണ്ട് നിര്‍മിക്കുകയും ഇതില്‍നിന്ന് പ്രതികളില്‍ മൂന്നുപേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയുമായിരുന്നു. ആലമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കേസില്‍ ബിഹാര്‍ സ്വദേശിയായ ഗണേശ്കുമാറിനെ ഒന്നാം പ്രതിയാക്കിയും ആന്ധ്ര സ്വദേശി പൈഡി രവിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. എന്നാല്‍, അന്വേഷണ പുരോഗതിക്കിടെയാണ് ബംഗാള്‍ സ്വദേശിയായ ആലം എന്നയാളുടെ പങ്ക് അറിയുന്നത്. ഇവരുടെ അക്കൗണ്ട് വഴിയാണ് ഇടപാട് നടത്തിയതെന്ന് കണ്ടത്തെിയെങ്കിലും പിടികൂടാനായില്ല. പൊലീസ് സ്ഥലത്തത്തെിയത് അറിഞ്ഞയുടനെ മൂവരും രക്ഷപ്പെടുകയായിരുന്നു.
ഹുഗ്ളി ജില്ലയിലെ ബന്‍സ്ബേരിയ താലൂക്കിലെ മോഗ്ര പൊലീസ് സ്റ്റേഷനില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെ കുപ്രസിദ്ധമായ ചേരി പ്രദേശമാണ് ഗാഞ്ചസ് ജൂട്ട് മില്‍ കോളനി. ഇവിടത്തെ വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ ചെറുപ്പക്കാര്‍ക്ക് സൗജന്യമായി ബാങ്ക് അക്കൗണ്ട് തുറന്നുകൊടുത്താണ് ആലം ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പില്‍ പങ്കാളികളാക്കിയത്. ഐ.സി.ഐ.സി.ഐ ബാങ്ക് ബന്‍സ്ബേരിയ ശാഖയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിച്ച ഷക്കീല്‍ മാലിക് എന്ന ബാങ്ക് ജീവനക്കാരനിലൂടെയാണ് അന്വേഷണസംഘം മുന്നോട്ടുപോയത്.

ജോലിയുടെ ഭാഗമായി കോളനിയിലെ നിരവധി ചെറുപ്പക്കാര്‍ക്ക് താന്‍ അക്കൗണ്ട് തുറക്കാന്‍ സഹായം നല്‍കിയിട്ടുണ്ടെന്ന് ഷക്കീല്‍ പൊലീസിനോട് പറഞ്ഞു. ഇതില്‍ പലരുടെയും ബാങ്ക് അക്കൗണ്ട് വഴി നിരവധി ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നതോടെ കോളനിക്കാരുമായുള്ള ഇടപാട് ബാങ്ക് നിര്‍ത്തി. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍നിന്നും ഈ ബാങ്കിലേക്ക് നിരവധി ഫോണ്‍ വന്നതായും ബാങ്ക് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. 2015 ജൂലൈ എട്ടിന് ഗോപിനാഥന്‍െറ ഇ -മെയില്‍ ഐ.ഡി ഉപയോഗിച്ച് ഹുഗ്ളിയില്‍ രണ്ടുപേരുടെ വിലാസത്തില്‍ ബെനിഫിഷറി അക്കൗണ്ട് തുറന്നതായി കണ്ടത്തെി. അന്നുതന്നെ ആനന്ദ് പാണ്ഡെയുടെ അക്കൗണ്ടിലേക്ക് 1.49 ലക്ഷവും മുകേഷ് ഗുപ്തയുടെ അക്കൗണ്ടിലേക്ക് 1.27 ലക്ഷവും മാറ്റിയതായും പണം പിന്‍വലിച്ചതായും കണ്ടത്തെി.

ഇന്‍റര്‍നെറ്റ് ബാങ്കിങ്ങിനുള്ള യൂസര്‍ ഐ.ഡിയും പാസ്വേഡും കൈക്കലാക്കുന്നത് എങ്ങനെയെന്ന് ഇതുവരെയും കണ്ടത്തൊനായില്ല. ഇ -മെയില്‍ വിലാസം ഹാക് ചെയ്തുവെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.മുഖ്യപ്രതികള്‍ പിടിയിലായാലേ ഇതുസംബന്ധിച്ച് വ്യക്തത കൈവരൂ. ഗണേശും രവിയുമാണ് കാരപറമ്പ് സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക പിന്‍വലിച്ച് ഇപ്പോള്‍ പിടിയിലായവരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിന് പ്രതിഫലമായി 10,000 രൂപ തോതില്‍ പിടിയിലായവര്‍ക്ക് നല്‍കിയിട്ടുണ്ട്.അക്കൗണ്ട് തുറക്കാനുള്ള പണവും മറ്റും നല്‍കിയതും ആലം ആണെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. പിടിയിലായവരുടെ എ.ടി.എം കാര്‍ഡും പിന്‍ നമ്പറും കൈകാര്യം ചെയ്യുന്നത് ആലം ആണെന്നും ഇവര്‍ മൊഴി നല്‍കി. പിടിയിലായ മുകേഷ് എം.എക്കാരനാണ്. മറ്റുള്ളവര്‍ക്കും നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.