കൊല്ലം കുണ്ടറയിലും ചീന കളിമണ്‍ നിക്ഷേപം

തിരുവനന്തപുരം: കണ്ണൂരിന് പുറമേ കൊല്ലത്ത് കുണ്ടറയിലും വന്‍തോതില്‍ ചീന കളിമണ്‍ നിക്ഷേപം. കുണ്ടറയിലെ പൊതുമേഖലാ സ്ഥാപനമായ സിറാമിക്സ് ലിമിറ്റഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മേഖലയില്‍ പര്യവേഷണം നടത്തിയത്. നേരത്തേ ഖനനം ചെയ്തെടുത്ത ചീന കളിമണ്ണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റിഅയച്ചിരുന്നു. കുണ്ടറ കാഞ്ഞിരകോട് കമ്പനിയുടെ നിലവിലെ ഖനിയുടെ വികസനത്തിനായി സമീപത്തെ സ്ഥലങ്ങളിലാണ് പര്യവേഷണം നടത്തിയത്. ആറുസ്ഥലങ്ങളില്‍ നടത്തിയ പര്യവേഷണത്തില്‍ മൂന്നിടത്തുമാത്രം 1.39 ദശലക്ഷം ടണ്‍ ചീന കളിമണ്‍ നിക്ഷേപം കണ്ടത്തെി.

ഖനിയുടെ വടക്കുപടിഞ്ഞാറ് 10 ബോര്‍ഹോളുകളിലായി 441.50 മീറ്റര്‍ ഡ്രില്ലിങ് നടത്തിയപ്പോള്‍ 7.5 ഏക്കര്‍ സ്ഥലത്ത് 0.55 ദശലക്ഷം ടണ്‍ നിക്ഷേപം കണ്ടത്തെി. കൂടാതെ, ഖനിയുടെ വടക്കുകിഴക്ക് ഭാഗത്ത് അഞ്ച് ബോര്‍ഹോളുകളിലായി 342 മീറ്റര്‍ ഡ്രില്ലിങ് നടത്തി. അവിടെ അഞ്ചേക്കര്‍ ഭൂമിയില്‍ 28 മീറ്റര്‍ ഘനത്തില്‍ സാന്‍ഡി ക്ളേ നിക്ഷേപം കണ്ടത്തെി. 0.59 ദലക്ഷം ടണ്‍ ചീന കളിമണ്‍ നിക്ഷേപം ഈ മേഖലയിലുള്ളതായാണ് കണ്ടത്തെല്‍. ഖനിയുടെ തെക്കുപടിഞ്ഞാറുഭാഗത്ത് നടത്തിയ പര്യവേഷണത്തിന് രണ്ട് ബോര്‍ഹോളുകള്‍ കുഴിച്ചു. 46.50 മീറ്റര്‍ ഡ്രില്ലിങ് നടത്തിയപ്പോള്‍ ഗുണമേന്മയില്ലാത്ത ചീന കളിമണ്ണാണ് ലഭിച്ചത്. അതിനാല്‍ തുടര്‍ പര്യവേഷണം നടത്തിയില്ല.

പാട്ടമുക്ക് മേഖലയില്‍ ആറ് ബോര്‍ഹോളുകള്‍ സ്ഥാപിച്ച് 183 മീറ്റര്‍ ഡ്രില്ലിങ് നടത്തി. നാലേക്കര്‍ സ്ഥലത്ത് 0.25 ദശലക്ഷം ടണ്‍ സാന്‍ഡി/വെറിഗേറ്റഡ് ക്ളേ നിക്ഷേപമുള്ളതായി കണ്ടത്തെി. ഇവിടെ മേല്‍മണ്ണിന്‍െറ ഘനം 6.5 മീറ്ററും കളിമണ്ണിന്‍െറ ഘനം ശരാശരി 8.5 മീറ്ററുമാണ്. മുളവന വില്ളേജില്‍ കാക്കോലില്‍ മേഖലയില്‍ രണ്ട് ബോര്‍ഹോളുകളിലായി 83 മീറ്റര്‍ ഡ്രില്‍ ചെയ്തു. 20-25 മീറ്റര്‍ ഘനത്തില്‍ സാന്‍ഡ് ക്ളേ കണ്ടത്തെി. എന്നാല്‍, പ്രദേശവാസികള്‍ എതിര്‍ത്തതോടെ പര്യവേഷണം നിര്‍ത്തിവെച്ചു. മുളവന വില്ളേജില്‍ കാഞ്ഞിരകോട് ക്രിസ്തുരാജ ജങ്ഷന് കിഴക്കുവശത്ത് പ്രാഥമിക പഠനത്തില്‍ തന്നെ ചീന കളിമണ്‍ നിക്ഷേപം കണ്ടത്തെിയിട്ടുണ്ട്. പൊതുമേഖലയില്‍ വന്‍തോതില്‍ ഖനനസാധ്യതയാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.

അതേസമയം, കണ്ണൂര്‍ മാടായി പാറയില്‍ സ്വകാര്യ കമ്പനി നടത്തിയ ഖനനം സൃഷ്ടിച്ച മലിനീകരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സ്ഥാപനം പൂട്ടേണ്ടിവന്നു. സമീപപ്രദേശത്തെ കുടിവെള്ളം മലിനമാവുകയും വേനല്‍കാലത്ത് കിണറുകള്‍ വറ്റുകയുംചെയ്തു. ഇതോടെയാണ് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. തിരുവനന്തപുരത്ത് വേളിയില്‍ ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളേ ലിമിറ്റഡ് നടത്തുന്ന ഖനനത്തിന്‍െറ പാരിസ്ഥിതിക ആഘാതം ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. സ്വകാര്യമേഖലയില്‍ ഖനനം അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരവധി കമ്പനികള്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.