അഗ്നിശമന സേനയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയിൽ: മുഖ്യമന്ത്രി

തൃശൂർ: അഗ്നിശമന സേനയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാറിന്‍റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയുടെ നവീകരണത്തിനായി 39 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ ഫയർ സ്റ്റേഷനുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

തൃശൂർ ഫയർഫോഴ്സ് അക്കാദമിയിൽ പുതിയ ഫയർമാൻ ട്രെയിനികളുടെ 19ാം ബാച്ചിന്‍റെ പാസിങ് ഒൗട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ 254 ഫയർമാൻ ട്രെയിനികളും ലക്ഷദ്വീപിലെ 27 ഫയർമാൻ ഡ്രൈവർ ഒാപ്പറേറ്റർമാരും ഉൾപ്പെടെ 281 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.