വടകര: കോളജ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ് രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർഥിനി തോടന്നൂരിലെ ഹസ്നാസ്(19) ആണ് മരിച്ചത്. കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
സീനിയർ വിദ്യാർഥികൾ പേരു ചോദിച്ചതിെൻറ പേരിൽ അവഹേളിച്ചിരുന്നു എന്ന സംശയമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ കോളജിൽ റാഗിങ്ങ് നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് കോളജ് മാനേജ്മെൻറ് പറഞ്ഞു. തയ്യുള്ളതിൽ ഹമീദിെൻറയും ഹയറുന്നീസയുടെയും മകളാണ് .സഹോദരങ്ങൾ ഹംറാസ് ,അർഫാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.