തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഭാഗപത്രരജിസ്‌ട്രേഷന്‍ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് നിർദേശങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ നിരക്ക് വർധന സാധാരണക്കാരായ കുടുംബങ്ങളുടെ വസ്തുകൈമാറ്റത്തിന് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ചെറിയ ഇളവു പ്രഖ്യാപിക്കാമെന്ന വകുപ്പ് മന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.
കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള പണമിടപാടുകളും ഉണ്ടാകാത്ത വസ്തുക്കൈമാറ്റങ്ങളെ സംബന്ധിച്ചിടത്തോളം മുദ്രപ്പത്രനിരക്കിലും രജിസ്‌ട്രേഷന്‍ ഫീസിലുമുള്ള ഈ നിരക്കുവർധന ജനങ്ങളെ വളരെ ദോഷകരമായി ബാധിക്കും.
അതിനാല്‍, കുടുംബാംഗങ്ങള്‍ക്കിടയിലുള്ള വസ്തുകൈമാറ്റ നിരക്കില്‍ ഇപ്പോള്‍ കൊണ്ടുവന്ന നിരക്കുവർധന പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.