കോയമ്പത്തൂര്‍: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജിന്‍െറ നാലാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. എറണാകുളം എസ്.ആര്‍.എം റോഡ് കോറല്‍ ക്രസ്റ്റ് അപ്പാര്‍ട്മെന്‍റ്സിലെ ലക്ഷ്മി നാരായണന്‍-സുധാനായര്‍ ദമ്പതികളുടെ ഏകമകള്‍ ലക്ഷ്മിയാണ് (26) മരിച്ചത്. കോയമ്പത്തൂര്‍ പീളമേട് പി.എസ്.ജി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.എസ് വിദ്യാര്‍ഥിനിയാണ്.
കേരളത്തില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി രണ്ടുമാസം മുമ്പാണ് ഇവിടെ ചേര്‍ന്നത്. അമ്മ സുധാനായര്‍ക്ക് വൃക്കരോഗം ബാധിച്ചതിനാല്‍ ഇടക്കിടെ കോയമ്പത്തൂര്‍ പി.എസ്.ജി ആശുപത്രിയിലത്തെി ഡയാലിസിസ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ നാരായണനും സുധാനായരും ആശുപത്രിയിലത്തെി. 11 മണിയോടെ സുധാനായരെ ഡയാലിസിസിന് കൊണ്ടുവിട്ട് ക്ളാസിലേക്ക് പോകുമ്പോഴാണ് നാലാം നിലയുടെ ബാല്‍ക്കണിയില്‍ കയറി ലക്ഷ്മി താഴേക്ക് ചാടിയത്. ഉടന്‍ ന്യൂറോസര്‍ജന്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. അമ്മയുടെ രോഗവും മറ്റു മാനസികമായ പ്രശ്നങ്ങളുമാവാം ആത്മഹത്യക്ക് കാരണമെന്ന് പീളമേട് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.