കോഴിക്കോട്: കടലില്‍ കാണാതായ പിഞ്ചുകുഞ്ഞിനെ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലും കണ്ടത്തൊനായില്ല. പയ്യാനക്കല്‍ ആറ്റക്കൂറപറമ്പ് ബൈതുല്‍ ബര്‍ക്കത്തില്‍ ഹുസൈന്‍െറ മകള്‍ സീനത്ത് അമന്‍െറ മകള്‍ ഒന്നര വയസ്സുകാരി അയിഷ ഷഹ്റിനെയാണ് വ്യാഴാഴ്ച കടലില്‍ കാണാതായത്. സീനത്തിന്‍െറയും മൂന്നര വയസ്സുള്ള മകന്‍ സല്‍മാന്‍ ഫായിഖിന്‍െറയും മൃതദേഹം വ്യാഴാഴ്ച വെള്ളയില്‍ കടലില്‍നിന്ന് കണ്ടത്തെിയിരുന്നു. രണ്ടു മക്കളുമായി സീനത്ത് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.
സീനത്തിന്‍െറയും മകന്‍െറയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചക്കുംകടവ് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിനുശേഷം മൃതദേഹങ്ങള്‍ പയ്യാനക്കല്‍ കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. അയിഷ ഷഹ്റിനായി മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചാലിയം കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് വെള്ളിയാഴ്ച കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടത്തൊനായില്ല. രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ ബോട്ടുകളിലാണ് പരിശോധന നടന്നത്. മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളില്‍ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.