വട്ടോളി(കോഴിക്കോട്): കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ വട്ടോളി നാഷനല്‍ ഹൈസ്കൂള്‍ പരിസരത്ത് അമിതവേഗതയിലത്തെിയ കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ രണ്ടു സ്കൂള്‍ കുട്ടികള്‍ മരിച്ചു. വയനാട് കുഞ്ഞോം എ.യു.പി സ്കൂള്‍ അധ്യാപകന്‍ മൊകേരി അപ്പത്താംമാവുള്ളതില്‍ സതീശന്‍െറയും വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സുനിതയുടെയും മകന്‍ അര്‍ച്ചിത് (12), മൊകേരിയിലെ വര്‍ക്ഷോപ് ജീവനക്കാരന്‍ കൂമുള്ളതില്‍ ചന്ദ്രന്‍െറ മകന്‍ ആദില്‍ ആര്‍. ചന്ദ്രന്‍ (10) എന്നിവരാണ് മരിച്ചത്. അര്‍ച്ചിത് വട്ടോളി എന്‍.എച്ച്.എസ്.എസില്‍ ഏഴിലും ആദില്‍ ചന്ദ്രന്‍ അഞ്ചാം ക്ളാസിലുമാണ് പഠിക്കുന്നത്.
പി.ടി.എ ജനറല്‍ ബോഡി നടക്കുന്നതിനാല്‍ ഉച്ചക്കുശേഷം സ്കൂള്‍ നേരത്തേ വിട്ടിരുന്നു. കുട്ടികള്‍ ഒന്നിച്ചു നടന്നുപോകുമ്പോഴാണ് അപകടം. അര്‍ച്ചിതിന്‍െറ ശരീരത്തിലൂടെ കയറിയിറങ്ങിയ കാര്‍ വൈദ്യുതി തൂണും റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്താണ് നിന്നത്. അര്‍ച്ചിത് സംഭവസ്ഥലത്തും ആദില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. കക്കട്ടില്‍ സ്വദേശിയുടേതാണ് കാര്‍. രജനിയാണ് ആദില്‍ ചന്ദ്രന്‍െറ മാതാവ്: സഹോദരങ്ങള്‍: ഗോകുല്‍, സ്വാതി, ചൈത്രശ്രീ (വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി). ചൊവ്വാഴ്ച വൈകുന്നേരം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ബുധനാഴ്ച കാലത്ത് ഒമ്പതിന് വട്ടോളി നാഷനല്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.