പൊതുശുചിമുറികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമെന്ന്

തിരുവനന്തപുരം: പൊതുശുചിമുറികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ഇവ വൃത്തിയായും ആരോഗ്യകരവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ നഗരസഭകള്‍ക്കായില്ല. കേടുപാടുകള്‍ തീര്‍ക്കാത്തതും വെള്ളത്തിന്‍െറ ലഭ്യത കുറവും സെപ്റ്റിക് ടാങ്ക് ശരിയായി പ്രവര്‍ത്തിക്കാത്തതും മൂലം ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ പൊതുശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. പരിസര ശുചിത്വം നിലനിര്‍ത്തുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയായിരുന്നിട്ടും അവര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ല.
കോഴിക്കോട് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണത്തിനായി അനുചിത സ്ഥലം തെരഞ്ഞെടുത്തതുമൂലം 60 ലക്ഷം പാഴായി. പൊന്നാനി നഗരസഭാ പുനരധിവാസ പാക്കേജിലെ വീട് അനുവദനീയമായതിലും കുറഞ്ഞ അളവില്‍ നിര്‍മിച്ചതുമൂലം 2.89 കോടി രൂപ പാഴായി. തദ്ദേശ സ്ഥാപനങ്ങള്‍ ഉല്‍പാദന മേഖലക്ക് വിനിയോഗിക്കുന്ന പണം കുറവാണ്. 2014-15ല്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 3410.97 കോടിയില്‍ 526.71 കോടി സറണ്ടര്‍ ചെയ്തു. ഐ.എച്ച്.എസ്.ഡി.പിക്കും അറവുശാലകള്‍ക്കും നീക്കിവെച്ച മുഴുവന്‍ പണവും വിനിയോഗിച്ചില്ല. തനതുവരുമാനം പിരിക്കുന്നതില്‍ വര്‍ധനയില്ല. നികുതിയിതര വരുമാനത്തിലും ഗണ്യമായ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.