തൃശൂര്‍: വികസനത്തിന്‍െറ മറവില്‍ ദേശീയപാതകള്‍ ചുങ്കപ്പാതയാക്കി മാറ്റാനും കുടിയൊഴിപ്പിക്കലിനുമെതിരെ സമരം ശക്തമാക്കുന്നു. അതിന്‍െറ ഭാഗമായി 13ന്് തൃശൂരില്‍ ബി.ഒ.ടി വിരുദ്ധ ജനകീയ സമരസംഗമം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചര്‍ച്ചക്കില്ളെന്ന് പ്രഖ്യാപിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ഏകപക്ഷീയ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് 45 മീ. ബി.ഒ.ടി ടോള്‍ പദ്ധതി എന്തു വില കൊടുത്തും തടയുമെന്ന പ്രഖ്യാപനവുമായി വീണ്ടും ജനങ്ങള്‍ രംഗത്തുവരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. 45 മീ. ബി.ഒ.ടി ടോള്‍ പദ്ധതി പറ്റെ പരാജയമാണെന്ന് ഇടപ്പള്ളി-മണ്ണുത്തി പാത തെളിയിച്ചതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ ഭീമമായ ടോളും അഴിമതിയും അപകട മരണവും വര്‍ഷന്തോറും വര്‍ധിക്കുകയാണ്. കരാര്‍ വ്യവസ്ഥകളോ സര്‍ക്കാര്‍ നിര്‍ദേശങ്ങളോ പാലിക്കാന്‍ ടോള്‍ കമ്പനി തയാറാകുന്നില്ല. കരാര്‍ റദ്ദാക്കി ടോള്‍പിരിവ് അവസാനിപ്പിക്കാനാണ് ഉന്നതതല യോഗം പോലും തീരുമാനിച്ചത്. പരാജയമെന്ന് തെളിഞ്ഞ അതേ പദ്ധതി എല്ലായിടത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ഏകപക്ഷീയ പ്രഖ്യാപനം ജനവിരുദ്ധവും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതുമാണ്. പാത വികസനത്തിന് ഇരകള്‍ എതിരല്ല. കള്ളക്കണക്ക് പറഞ്ഞ് ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. 30 മീറ്റര്‍ പാത വികസനത്തിന് സൗജന്യമായി ഭൂമി കൊടുക്കാന്‍ തയാറാണെന്ന് നിരവധി പേര്‍ ഇതിനകം വ്യക്തമാക്കിയതാണ്. പാത വികസനത്തിന്‍െറ പേരില്‍ നടക്കുന്ന അഴിമതി, ബി.ഒ.ടി ടോള്‍ ദുര്‍വ്യവസ്ഥകള്‍, പുനരധിവാസം ഇല്ലാതെയുള്ള വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ എന്നിവയോടാണ് വിയോജിപ്പുള്ളത്. 30 മീറ്ററില്‍ കരമന-കളിയിക്കാവിള മാതൃകയില്‍ ആറുവരിപ്പാത, എലിവേറ്റഡ് ഹൈവേ, ജനവാസം കുറഞ്ഞ പ്രദേശത്തിലൂടെയുള്ള തെക്ക്വടക്ക് ഹൈവേ എന്നീ ജനകീയ ബദലുകള്‍ സമരസംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹാഷിം ചേന്ദാംപിള്ളി പറഞ്ഞു.
45 മീ. ബി.ഒ.ടി ടോള്‍ പദ്ധതി മൂലം ഭൂമി, വീട്, വ്യാപാരം, വരുമാനമാര്‍ഗങ്ങള്‍, തൊഴില്‍ എന്നിവ നഷ്ടമാകുന്ന എത്ര കുടുംബങ്ങളുണ്ടെന്ന കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഒന്നരലക്ഷം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് തങ്ങളുടെ വിലയിരുത്തല്‍.
തികച്ചും തെറ്റായതും കാലഹരണപ്പെട്ടതുമായ പഴയസാധ്യതാ പഠനവും വിശദ പദ്ധതി റിപ്പോര്‍ട്ടും ഉപേക്ഷിച്ച് പുതിയ പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലാണ് വ്യക്തത വരുക. എന്നാല്‍ അതിനുപോലും കാത്തുനില്‍ക്കാതെയുള്ള മുഖ്യമന്ത്രിയുടെ നീക്കം നിയമവിരുദ്ധവും സംശയവും ജനിപ്പിക്കുന്നതാണ്.
13ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമരസംഗമം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ഇ.വി. മുഹമ്മദലി അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക പരിസ്ഥിതി സംഘടനകളുടെ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എ.ജി. ധര്‍മരത്നം, ടി.കെ. സുധീര്‍കുമാര്‍, സി.കെ. ശിവദാസന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.