ഇരിട്ടിയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്ന്​ മരണം

ഇരിട്ടി: ഇരിട്ടി മട്ടന്നൂർ ദേശീയപാതയിൽ പുന്നാട് ബസുകൾ കൂട്ടിയിടിച്ച് രണ്ട്​ ബസിലെയും ഡ്രൈവർമാർ അടക്കം മൂന്ന്​ പേർ മരിച്ചു. മരിച്ച യാത്രക്കാ​രിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുബസിലുമായി40 പേർക്ക് പരിക്കേറ്റു.  തല​ശ്ശേരി ഇരിട്ടി റൂട്ടിലോടുന്ന മേരിമാത ബസിലെ ഡ്രൈവർ കരി​ക്കോട്ടക്കരി കൊട്ടുവപ്പാറ സ്വദേശി ജിജോ(30), കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന പ്രസാദ്​ ബസിലെ ഡ്രൈവർ മീത്തലെ പുന്നാട്​ എം.സുരേഷ്​(40) എന്നിവരും തിരിച്ചറിയാത്ത ഒരു യാത്രക്കാരിയുമാണ്​ മരിച്ചത്​. ഇവരുടെ മൃതദേഹം തലശ്ശേരി എ.കെ.ജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന പ്രസാദ് എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നും തലശേരിക്ക് പോയ മേരിമാത എന്ന ബസുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടേയും മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അമിത വേഗതയാണ് അപകട കാരണം. പരിക്കേറ്റവർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.