സാക്കിര്‍ നായിക്ക്: നടപടി പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റം –സോളിഡാരിറ്റി

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരായ മോദി സര്‍ക്കാര്‍ നടപടി പൗരസ്വാതന്ത്ര്യത്തിനെതിരെയുള്ള കൈയേറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍. ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങടക്കം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വശക്തികളുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന ഇസ്ലാംഭീതി പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമാണ് ഇന്ത്യയില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കെതിരിലുള്ള ഇത്തരം നടപടിയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഇന്ത്യന്‍ മുസ്ലിംകളെ സൂഫി, വഹാബി എന്നിങ്ങനെ ചേരിതിരിക്കാനുള്ള ശ്രമവും സാക്കിര്‍ നായിക് സംഭവത്തിനു പിന്നിലുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ഇത്തരമൊരു വിഭജനം ലാക്കാക്കിയാണ് മാസങ്ങള്‍ക്കുമുമ്പ് മോദി സര്‍ക്കാറിന്‍െറ ആശീര്‍വാദത്തോടെ ഡല്‍ഹിയില്‍ സൂഫി സമ്മേളനം സംഘടിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.