എന്‍ഡോസള്‍ഫാന്‍ പട്ടിണിസമരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം

തിരുവനനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിണിസമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. രാവിലെ ക്ലിഫ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ചർച്ച നടന്നത്.

ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം ശക്തമാക്കുമെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാരുടെ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് വീണ്ടും ചർച്ച നടത്താമെന്നാണ് അറിയിച്ചതെന്നും വി.എസ് കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിനത്തില്‍ വി.എസാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിണി സമരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, മൂന്നു ദിവസമായിട്ടും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് വി.എസ് വീണ്ടും വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് മന്ത്രിമാരായ മുനീര്‍, കെ.പി. മോഹനന്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്താനുള്ള സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വി.എസിനെ അറിയിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.