മട്ടാഞ്ചേരി: വിനോദസഞ്ചാരികള്‍ക്ക് മികച്ച താമസസൗകര്യമൊരുക്കാന്‍ തുടങ്ങിയ ഹോം സ്റ്റേകള്‍ പീഡനവും അനാശാസ്യവും നടത്താനുള്ള കേന്ദ്രമായി മാറുന്നു. ഹോം സ്റ്റേകളില്‍ പലതും ക്രിമിനലുകളുടെ കൈപ്പിടിയിലാണെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം വെളിപ്പെടുത്തുന്നത്. ഇവിടെ പീഡനവും അനാശാസ്യവും മയക്കുമരുക്ക് വ്യാപാരവും തുടര്‍ക്കഥയാണെന്നാണ് പിടിയിലായ പ്രതികളില്‍നിന്ന് ലഭിച്ച വിവരം. ക്ളാസിഫിക്കേഷന്‍ ഉള്ളതും ഇല്ലാത്തതുമായ 300ഓളം ഹോം സ്റ്റേകളാണ് ഫോര്‍ട്ട്കൊച്ചിയിലുള്ളത്. വിനോദസഞ്ചാര വികസനത്തിന് ഭീഷണിയാകുമെന്നതിനാല്‍ ഇവിടെ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊലീസ് മൗനം പാലിക്കുകയാണ്.
മദ്യവില്‍പനക്ക് എക്സൈസിന്‍െറ ഒത്താശയുണ്ടെന്ന ആരോപണവും ശക്തമാണ്. വീടുകള്‍ വാടകക്കെടുത്ത് ഹോം സ്റ്റേകള്‍ നടത്തുന്നവരാണ് ഏറെയും. ഇവരില്‍ രാഷ്ട്രീയക്കാര്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെയുണ്ട്. നിലവില്‍ ഡിവൈ.എസ്.പിയായ ഒരു ഉദ്യോഗസ്ഥന്‍ ഫോര്‍ട്ട് കൊച്ചിയില്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറായിരിക്കെ മൂന്ന് ഹോം സ്റ്റേകളാണ് ബിനാമി പേരില്‍ നടത്തിയിരുന്നത്. ചെറിയ പണം മുടക്കി ഹോം സ്റ്റേ വാടകക്കെടുത്ത് നടത്തി ലാഭം കൊയ്യണമെങ്കില്‍ ചില്ലറ പൊടിക്കൈകള്‍ പ്രയോഗിക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ക്രോസ് മസാജിങ് ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കിയാണ് പലരുമിപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നാണ് രഹസ്യവിവരം.
ഫോര്‍ട്ട് കൊച്ചിയിലെ ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്റ്റേയില്‍ രണ്ടര മാസത്തിനിടെ നടന്ന പീഡനകഥകളുടെ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ 30 വയസ്സുള്ള യുവാവിനൊപ്പം വന്ന 35 വയസ്സുള്ള തണ്ണീര്‍മുക്കം സ്വദേശിനിയെയാണ് ആറുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിച്ചത്. പീഡനത്തിനിരയായ യുവതി സംഭവത്തിന് കുറച്ചുദിവസം മുമ്പ് ഇതേ ഹോം സ്റ്റേയില്‍ മറ്റൊരു യുവാവുമായി എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഹോം സ്റ്റേ ജീവനക്കാരനായ ക്രിസ്റ്റി സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവാവിനെ മുറിക്ക്് പുറത്താക്കിയശേഷം യുവതിയെ നേരം പുലരുവോളം പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ ഇതേ ഹോം സ്റ്റേയില്‍ പല പെണ്‍കുട്ടികളെയും പീഡിപ്പിച്ച ദൃശ്യങ്ങള്‍ കണ്ടതിനത്തെുടര്‍ന്ന് അന്വേഷണം നടക്കുകയാണ്.
പ്രതികളിലൊരാളും സംസ്ഥാന ഹോക്കി താരവുമായ അല്‍ത്താഫ് പ്രേമം നടിച്ച് കോളജ് വിദ്യാര്‍ഥിനിയെ ഹോം സ്റ്റേയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചശേഷം കൂട്ടുകാര്‍ക്ക് കാഴ്ചവെക്കുകയും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ദൃശ്യങ്ങളുടെ പേരില്‍ വിദ്യാര്‍ഥിനിയെ സംഘം നിരന്തരം ഭീഷണിപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അല്‍ത്താഫിന്‍െറ പങ്കാളികളായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ ഒരാള്‍ കേസന്വേഷിക്കുന്ന ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലെ പൊലീസുകാരന്‍െറ മകനാണ്. കേസില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം വിവാദമായതോടെ ഇയാള്‍ ഞായറാഴ്ച രാത്രിയോടെ കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. കഴിഞ്ഞ സീസണില്‍ വിദേശ വനിതകളെ ഹോം സ്റ്റേകളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതികളില്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരെണ്ണം ഹോം സ്റ്റേ ഉടമയുടെ പേരിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ടിപ്പ് സംബന്ധിച്ച തര്‍ക്കത്തില്‍ ഹോം സ്റ്റേയിലെ ഇതര സംസ്ഥാന ജീവനക്കാരന്‍ സ്വന്തം നാട്ടുകാരനായ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയിരുന്നു.
ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്റ്റേക്ക് അംഗീകാരമില്ളെന്ന് ടൂറിസം വകുപ്പ്
തിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചിയിലെ ഗുഡ്ഷെപ്പേര്‍ഡ് എന്ന ഹോം സ്റ്റേക്ക് ടൂറിസം വകുപ്പ് അംഗീകാരമോ ക്ളാസിഫിക്കേഷനോ നല്‍കിയിട്ടില്ളെന്ന് ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു.
ഇനംതിരിച്ച് നല്‍കിയ ഹോം സ്റ്റേകളുടെ വിശദാംശങ്ങള്‍ www.keralatourism.org എന്ന സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.