തിരുവനന്തപുരം: കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ വിജിലന്‍സ് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശമെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഫ്.ഐ.ആര്‍ എടുത്ത് അന്വേഷിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കുമെന്നും മാത്രമാണ് ഉത്തരവില്‍ പറയുന്നത്. വിജിലന്‍സ് സംവിധാനത്തിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു ആക്ഷേപമോ വിമര്‍ശമോ കോടതി ഉത്തരവില്‍ ഇല്ല. കോടതിയുടെ പരിഗണനയില്‍ വന്ന ഈ കേസില്‍ സംസ്ഥാന വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി കേസെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. മറ്റ് ചില കോടതികളില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിക്കുക മാത്രമാണ് ഉണ്ടായത്. കേസുകള്‍ പരിഗണിക്കുമ്പോള്‍ വാക്കാലുള്ള വാദപ്രതിവാദങ്ങള്‍ കോടതി ഉത്തരവ് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വസ്തുത ഇതായിരിക്കെ വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് പത്രക്കുറിപ്പില്‍ മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.