ഏഴുതവണ സുപ്രീംകോടതിയില്‍; ഹൈകോടതിയില്‍ ഡസനിലേറെ

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്‍െറ നാള്‍വഴികളില്‍ കടമ്പകള്‍ ഏറെയായിരുന്നു. വിവിധ ആവശ്യങ്ങളുമായി പ്രതി മുഹമ്മദ് നിസാം നിരന്തരം ഉന്നത കോടതികളെ സമീപിച്ചു. വിചാരണ വൈകിപ്പിക്കുക, വാദം തടസ്സപ്പെടുത്തുക- ഇതൊക്കെയായിരുന്നു ലക്ഷ്യങ്ങള്‍. അന്തിമവാദത്തിന്‍െറ അവസാന നാളില്‍ മറ്റൊരു കേസിന്‍െറ പേരില്‍ നാടുകടക്കാനും ശ്രമമുണ്ടായി.

വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണം, മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഒന്നും ഫലം കണ്ടില്ല. ജാമ്യം തേടിയും കുറ്റപത്രം റദ്ദാക്കണമെന്നും വാദം തടയണമെന്നും ആവശ്യപ്പെട്ടും ഏഴുതവണ നിസാം സുപ്രീംകോടതിയുടെ മുന്നിലത്തെി. 12 തവണയായി കേസ് പരിഗണിച്ച പരമോന്നത നീതിപീഠം നിശിത വിമര്‍ശത്തോടെ ആവശ്യങ്ങള്‍ തള്ളി.

13 തവണ ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ അവധിയില്‍ കേസ് പരിഗണിച്ച ബെഞ്ച് വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും അടുത്ത ദിവസം കെമാല്‍ പാഷ സ്റ്റേ നീക്കുകയും ആവശ്യത്തെ വിമര്‍ശിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.