മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയവര്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടി; എട്ടുപേര്‍ക്ക് വീണ് പരിക്കേറ്റു

വണ്ടിപ്പെരിയാര്‍: മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ അയ്യപ്പഭക്തര്‍ കാട്ടാനയെ കണ്ട് വിരണ്ടോടി. ഓട്ടത്തിനിടെ പാറയുടെ മുകളില്‍നിന്ന് കാട്ടിലേക്ക് വീണ് എട്ടുപേര്‍ക്ക് പരിക്ക്. 
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ സന്നിധാനത്തിനും പുല്ലുമേടിനും ഇടയിലെ വനപാതയിലാണ് കാട്ടാനക്കൂട്ടം അയ്യപ്പഭക്തരെ ആക്രമിക്കാന്‍ എത്തിയത്. 
തീര്‍ഥാടകസംഘത്തില്‍ 23 പേരാണ് ഉണ്ടായിരുന്നത്. വനപാതക്ക് സമീപത്തെ അരുവിയില്‍നിന്ന് ജലം ശേഖരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടം വന്നത്. തുടര്‍ന്ന് ഭക്തരുടെ സംഘം പലഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പാറയുടെ മുകളില്‍നിന്ന് പതിച്ചും മുള്‍ക്കാടുകളിലേക്ക് വീണുമാണ് പരിക്കേറ്റത്. കോയമ്പത്തൂര്‍ മാസിപുരം സ്വദേശികളായ വിഷ്ണു (20), പ്രശാന്ത് (23), പളനിസ്വാമി (41), ചന്ദ്രന്‍ (39), അരുണ്‍കുമാര്‍ (12), വീരന്‍ (25) എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.