ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത  പ്രോത്സാഹിപ്പിക്കില്ല –പ്രകാശ് കാരാട്ട്

ഉപ്പള (കാസര്‍കോട്): ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും സി.പി.എം പ്രോത്സാഹിപ്പിക്കില്ളെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10 വര്‍ഷം കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാറിന്‍െറ വര്‍ഗീയ പ്രീണന ഫലമായാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയത്. 
19 മാസം കേന്ദ്രം ഭരിച്ചപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസിനെപോലെ അഴിമതിനിറഞ്ഞ പാര്‍ട്ടിയാണെന്ന് വ്യക്തമായി. 
തീവ്രവാദത്തെ ചെറുക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂവെന്ന് പറഞ്ഞ് അധികാരത്തിലത്തെിയതാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, പത്താന്‍കോട്ട് തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന വിവരം പഞ്ചാബ് പൊലീസ് കേന്ദ്രത്തെ അറിയിച്ച് 24 മണിക്കൂര്‍ സമയം ലഭിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രാജ്യത്തെ രക്ഷിക്കാനല്ല, മറിച്ച് ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 
ബീഫും ഘര്‍വാപസിയുമാണ് ബി.ജെ.പിയുടെ പ്രധാന വിഷയങ്ങള്‍. സങ്കുചിത മതവികാരങ്ങള്‍ ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ചെയ്യുന്നത് -കാരാട്ട് പറഞ്ഞു. കാരാട്ടിന്‍െറ ഇംഗ്ളീഷ് പ്രസംഗം വി.പി.പി. മുസ്തഫ പരിഭാഷപ്പെടുത്തി. കാരാട്ട് ഉര്‍ദുവിലും പ്രസംഗിച്ചു. 
യോഗത്തില്‍ പ്രസംഗിച്ച വി.എസ്. അച്യുതാന്ദനും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. 
തങ്ങളെ അനുസരിക്കാത്തവര്‍ പാകിസ്താനിലേക്ക് പോകാനാണ് ബി.ജെ.പി പറയുന്നത്. ഗോവിന്ദ് പന്‍സാരയെയും കല്‍ബുര്‍ഗിയെയും അവര്‍ വെടിവെച്ചുകൊന്നു. 
എന്തുകഴിക്കണം, എന്തു ധരിക്കണമെന്ന് ആര്‍.എസ്.എസുകാര്‍ തീരുമാനിക്കുന്നു. എന്നാല്‍, കൊലക്ക് കൊല എന്നത് സി.പി.എമ്മിന്‍െറ നയമല്ളെന്നും നല്ല മനക്കരുത്തോടെ ജനാധിപത്യപരമായി നേരിടുമെന്നും വി.എസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.