13കാരന്‍െറ മുടി സ്കൂള്‍ അധികൃതര്‍ മുറിച്ചുനീക്കിയെന്ന് പരാതി

മുണ്ടക്കയം: ശബരിമല വ്രതം അനുഷ്ഠിച്ചുവന്ന 13കാരന്‍െറ മുടി സ്കൂള്‍ അധികൃതര്‍ ബലമായി മുറിച്ചുനീക്കിയെന്ന് പരാതി. മുണ്ടക്കയം സെന്‍റ് ജോസഫ് സെന്‍ട്രല്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി യുവിന്‍ സജിയുടെ മുടിയാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ ക്ളാസ് ടീച്ചറുടെ നേതൃത്വത്തില്‍ ബാര്‍ബര്‍ മുറിച്ചുനീക്കിയത്.

സംഭവം സംബന്ധിച്ചു യുവിന്‍െറ പിതാവ്  വാഴേപറമ്പില്‍ സജി പറയുന്നതിങ്ങനെ: വാഹനാപകടത്തില്‍ മുമ്പ് പരിക്കേറ്റ മകന്‍ യുവിന് ഈ വര്‍ഷം ശബരിമല ദര്‍ശനം നടത്താമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഇതിന്‍െറ ഭാഗമായി കുട്ടി വ്രതമനുഷ്ഠിച്ചു വരികയായിരുന്നു. വ്യാഴാഴ്ച ശബരിമല ദര്‍ശനത്തിനു പോകാനിരിക്കെയാണ് കുട്ടിയുടെ മുടി ക്ളാസ് ടീച്ചറുടെ നേതൃത്വത്തില്‍ മുറിച്ചത്.

രാവിലെ 11ഓടെ തന്നെ ഫോണില്‍ വിളിച്ച ക്ളാസ് ടീച്ചര്‍ യുവിന്‍ മുടി വളര്‍ത്തിവരുന്നതിനാല്‍ തങ്ങള്‍ ബാര്‍ബറെ വിളിച്ച് മുടി വെട്ടിയതായി പറയുകയായിരുന്നു. സംഭവമറിഞ്ഞ് താന്‍ സ്കൂളിലത്തെിയപ്പോള്‍ തെറ്റുപറ്റിയെന്നും പ്രശ്നം പരിഹരിക്കണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. എന്നാല്‍, നൂറുകണക്കിന് വിദ്യാര്‍ഥികളുടെ മുന്നില്‍ അപമാനിതനായ മകന്‍ മാനസിക ബുദ്ധിമുട്ടിലായതിനാല്‍ ഒത്തുതീര്‍പ്പിന് തയാറായില്ല.

കൂടാതെ പ്രശ്നം വിവാദമാകുന്ന സാഹചര്യമായതോടെ  മകനെ വിളിച്ചുവരുത്തി  ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ളെന്ന് പറയിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തതായും സജി പറഞ്ഞു. കുട്ടി മുടി വളര്‍ത്തിവരുന്നത് സംബന്ധിച്ച് തങ്ങളെ ധരിപ്പിച്ചിരുന്നുവെങ്കില്‍ വേണ്ട നടപടി തങ്ങള്‍ സ്വീകരിക്കുമായിരുന്നു. എന്നാല്‍,  മുടി മുറിച്ചശേഷമാണ് ഇവര്‍ വിവരം അറിയിച്ചത്. ഇത് അംഗീകരിക്കാനാകാത്തതും നീതി നിഷേധവുമാണന്നും രക്ഷിതാവ് പറഞ്ഞു.

സ്കൂള്‍ അധികാരികളുടെ ധിക്കാര നടപടിക്കെതിരെ ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍, കുട്ടിയുടെ മുടി മുറിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണന്ന് പ്രിന്‍സിപ്പല്‍ ഫാ. മാത്യു തുണ്ടിയില്‍ അറിയിച്ചു.  മുടി വളര്‍ത്തി വരരുതെന്ന് പലതവണ നിര്‍ദേശിച്ചിട്ടും പാലിക്കപ്പെട്ടില്ളെന്നും  പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.