സാമൂഹ്യ സേവനം മൗലികാവകാശമല്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹ്യ സേവനം മൗലികാവകാശമല്ളെന്ന് സുപ്രീംകോടതി. ശബരിമലയിലെ അന്നദാനം ദേവസ്വം ബോര്‍ഡിന് മാത്രമാക്കിയ ഹൈകോടതി വിധിക്കെതിരായ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശബരിമലയിലെ അന്നദാന ഫണ്ടിലേക്ക് സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നും കോടതി പറഞ്ഞു. എന്നാല്‍, ഹൈകോടതി വിധിക്കെതിരെ സന്നദ്ധ സംഘടകള്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. പകരം ഹരജിക്കാരോട് വീണ്ടും ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കേസുകള്‍ വേഗത്തില്‍ തീര്‍പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.