Posted On
date_range Updated On
date_range കണ്‍സ്യൂമര്‍ഫെഡ് അഴിമതി; പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചു
തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സംബന്ധിച്ച് മന്ത്രി സി.എന്‍ ബാലകൃഷ്ണനെ എട്ടാം എതിര്‍ കക്ഷിയാക്കി മലയാളവേദി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയില്‍ വിജലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചു. ഇതുവരെ 22 ദ്രുതപരിശോധനകളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നു കേസുകളും ഈ അഴിമതി സംബന്ധിച്ച് ഉണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2014-15 വര്‍ഷത്തെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന പരാതിക്കാരന്‍റെ ആവശ്യം ഈ റിപോര്‍ട്ടില്‍ നിറവേറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഈ മാസം 20ന് മുമ്പ് സമര്‍പിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.